പാലക്കാട് ജില്ലയിൽ ഇന്ന് 38 പേർക്ക് കോവിഡ്

പാലക്കാട് :ജില്ലയിൽ ഇന്ന്(ഓഗസ്റ്റ് 2) 38 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 30പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 4 പേർ, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 4 പേർ എന്നിവർ ഉൾപ്പെടും.29 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

*ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.*

*ആന്ധ്ര പ്രദേശ്-1*
കന്നിമാരി സ്വദേശി (40 പുരുഷൻ)

*കർണാടക-2*
മേഴത്തൂർ സ്വദേശി (38 പുരുഷൻ)

വല്ലപ്പുഴ സ്വദേശി (62 പുരുഷൻ)

*ഉത്തർപ്രദേശ്-1*

തിരുവേഗപ്പുറ സ്വദേശി (23 പുരുഷൻ)

*ഉറവിടം വ്യക്തമല്ലാത്ത രോഗബാധിതർ-4*

വടക്കഞ്ചേരി സ്വദേശി (30 പുരുഷൻ )

തെങ്കര സ്വദേശി (21 പുരുഷൻ)

നാഗലശ്ശേരി സ്വദേശി (33 പുരുഷൻ)

വാണിയംകുളം സ്വദേശി (34 സ്ത്രീ)

*സമ്പർക്കം-30*
തച്ചമ്പാറ സ്വദേശി (24 പുരുഷൻ). കോഴിക്കോട് രോഗം സ്ഥിരീകരിച്ച ഒരാളുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. നിലവിൽ കോഴിക്കോട് ജില്ലയിലാണ് ചികിത്സയിലുള്ളത്.

ഓങ്ങല്ലൂർ സ്വദേശി (40 പുരുഷൻ).കോഴിക്കോട് രോഗം സ്ഥിരീകരിച്ച ഒരാളുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.നിലവിൽ കോഴിക്കോട് ജില്ലയിലാണ് ചികിത്സയിലുള്ളത്.

കാരാകുറുശ്ശി സ്വദേശി (55 സ്ത്രീ). ജൂലൈ 27 ന്‌ രോഗം സ്ഥിരീകരിച്ച കാരാകുറുശ്ശി സ്വദേശിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

വാണിയംകുളം സ്വദേശി (60 സ്ത്രീ).വാണിയംകുളത്ത് ഉറവിടം വ്യക്തമല്ലാത്ത രോഗം സ്ഥിരീകരിച്ച സ്ത്രീയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

ഇന്ന് ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ച നാഗലശ്ശേരി സ്വദേശിയുടെ സമ്പർക്കത്തിൽ ഉൾപ്പെട്ട നാഗലശ്ശേരി സ്വദേശികളായ അഞ്ച് പേർ (എട്ട് പെൺകുട്ടി, 29,62 സ്ത്രീകൾ, 35,65 പുരുഷൻ)

കല്ലടിക്കോട് രോഗം സ്ഥിരീകരിച്ച ടാക്സി ഡ്രൈവറുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട 12 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇവരുടെ വിവരങ്ങൾ,
കല്ലടിക്കോട് സ്വദേശികളായ ഏഴു പേർ (31,39,65,41 പുരുഷന്മാർ, 67,32,22സ്ത്രീ)

മുണ്ടൂർ സ്വദേശികളായ മൂന്ന് പേർ (22,31 സ്ത്രീകൾ, 10 പെൺകുട്ടി, 13 ആൺകുട്ടി)

കല്ലടിക്കോട് സ്വദേശി (27 പുരുഷൻ)

കോങ്ങാട് സ്വദേശി (64 പുരുഷൻ)

പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമായി രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കത്തിൽ ഉൾപ്പെട്ട 9 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇവരുടെ വിവരങ്ങൾ,

ഓങ്ങല്ലൂർ സ്വദേശികളായ ആറുപേർ (32,30 പുരുഷന്മാർ, 35 സ്ത്രീ, 7 പെൺകുട്ടി, 12,15 ആൺകുട്ടികൾ)

വല്ലപ്പുഴ സ്വദേശി (46 പുരുഷൻ)

കൊപ്പം സ്വദേശി (58 പുരുഷൻ)

നാഗലശ്ശേരി സ്വദേശി (38 പുരുഷൻ)

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 417 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ വീതം ഇടുക്കി, വയനാട് ജില്ലകളിലും അഞ്ച് പേർ കോഴിക്കോട് ജില്ലയിലും നാലുപേർ എറണാകുളത്തും, മലപ്പുറം ജില്ലകളിലും ഒരാൾ വീതം കോട്ടയം, കണ്ണൂർ ജില്ലയിലും ചികിത്സയിൽ ഉണ്ട്.

pathram desk 1:
Related Post
Leave a Comment