തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് പേര് കൂടി കോവിഡ്19 ബാധിച്ച് മരിച്ചു. കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, ഇടുക്കി മലപ്പുറം ജില്ലകളിലാണ് ഞായറാഴ്ച കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്.
ഇടുക്കി നെടുങ്കണ്ടം സ്വദേശിയായ ഏലിക്കുട്ടി ദേവസ്യ പനി ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരിച്ചത്. മരണശേഷമാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ശനിയാഴ്ച മലപ്പുറത്ത് മരിച്ച പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിനും കോവിഡ് സ്ഥിരീകരിച്ചു.
കളമശ്ശേരി മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലായിരുന്ന ആലുവ കീഴ്മാട് സ്വദേശി സി കെ ഗോപിയാണ് മരിച്ചത്. ലോട്ടറി വില്പനക്കാരനായ ഗോപിയുടെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കണ്ണൂരില്‍ ചക്കരയ്ക്കല്‍ സ്വദേശി സജിത്(41) കോവിഡ് ബാധിച്ച് മരിച്ചു. പനി ബാധിച്ച് ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ചെന്നാണ് സംശയം.
കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി ഹസൈനാര്‍ ഹാജിയും ഉപ്പള സ്വദേശി ഷെഹര്‍ബാനുവും മരിച്ചു. ഇരുവരും സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. ജൂലായ് 28 ന് ഇരുവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
follow us pathramonline
Leave a Comment