കൊല്ലം ജില്ലാ ജയിലിലെ 14 തടവുകാര്‍ക്ക് കോവിഡ്

കൊല്ലം: കൊല്ലം ജില്ലാ ജയിലിലെ 14 തടവുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അടിയന്തര സാഹചര്യത്തെത്തുടര്‍ന്ന് ജയിലിലെ ഒരു സെല്‍ പ്രാഥമിക ചികില്‍സ കേന്ദ്രമാക്കി മാറ്റാന്‍ നിര്‍ദേശിച്ചു. രോഗം സ്ഥിരീകരിച്ച മൂന്നു പേരെ ആശുപത്രിയിലേക്കു മാറ്റി. ഇവര്‍ക്ക് എങ്ങനെയാണ് രോഗം പകര്‍ന്നതെന്നു കണ്ടെത്താനായിട്ടില്ല. മുഴുവന്‍ ജയില്‍ ജീവനക്കാര്‍ക്കും ആന്റിജന്‍ പരിശോധന നടത്തും.

ആറ്റിങ്ങല്‍ ഡിവൈഎസ്പിക്കും നാല് പൊലീസുകാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. പൊലീസ് ആസ്ഥാനത്ത് രണ്ട് പൊലീസുകാര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതിനിടെ തിരുവനന്തപുരം പട്ടം തേക്കുംമൂട് ബണ്ട് കോളനിയില്‍ 17 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചത് ആശങ്കയുളവാക്കിയിട്ടുണ്ട്. ബണ്ട് കോളനിയില്‍ മൂന്നുദിവസത്തിനിടെ 52 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.

അതിനിടെ, ഇടുക്കി പീരുമേട് ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റിനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് പഞ്ചായത്ത് ഓഫിസ് അടച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പഞ്ചായത്ത് ഓഫിസില്‍ എത്തിയവര്‍ ക്വാറന്റീനില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി.

FOLLOW US PATHRAMONLINE

pathram:
Leave a Comment