ഉത്ര കൊലക്കേസില്‍ : കൊലപാതകം പുനരാവിഷ്‌കരിച്ച് ക്രൈംബ്രാഞ്ച്

കൊല്ലം: ഉത്ര കൊലപാതകക്കേസില്‍ െ്രെകംബ്രാഞ്ച് ഡമ്മി പരീക്ഷണം നടത്തി. കൊലപാതകത്തില്‍ ചെറിയ തെളിവുകള്‍ പോലും നഷ്ടമാകാതിരിക്കാനാണ് ക്രൈംബ്രാഞ്ച് കൊലപാതകം പുനരാവിഷ്‌കരിച്ചത്. ഡമ്മിയില്‍ മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച് ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയത് ശാസ്ത്രീയ തെളിവായി കോടതിയില്‍ ഹാജരാക്കും.

ഉത്രയെ മൂര്‍ഖന്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ചാണ് കൊലപ്പെടുത്തിയതെന്ന് തെളിയിക്കുന്നതിനാണ് ഡമ്മി പരീക്ഷണം നടത്തിയത്. കൊല്ലം അരിപ്പയിലെ വനംവകുപ്പിന്റെ സംസ്ഥാന ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ വെച്ചായിരുന്നു പരീക്ഷണം. ഉത്രയെ കൊലപ്പെടുത്തിയ രീതി അന്വേഷണസംഘം ഡമ്മിയുപയോഗിച്ച് പുനരാവിഷ്‌കരിച്ചു. സൂരജിന്റെ മൊഴിയുടേയും അന്വേഷണസംഘത്തിന് ലഭിച്ച തെളിവുകളുടേയും അടിസ്ഥാനത്തിലായിരുന്നു ഡമ്മി പരീക്ഷണം.

ഡമ്മി പരീക്ഷണത്തിന്റെ വീഡിയോ ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിക്കും. കേസ് ശാസ്ത്രീയമായി തെളിയിക്കുന്നതിനുള്ള പ്രധാനരേഖയായി ഈ വീഡിയോ മാറുമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. പാമ്പിന്റെ ഡിഎന്‍എ പരിശോധനയുടേയും മൊബൈല്‍ ഫോണിന്റെ ഫോറന്‍സിക് പരിശോധനയുടേയും ഫലം ഇതുവരെ അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല.

മാപ്പുസാക്ഷിയായ പാമ്പുപിടിത്തക്കാരന്‍ സുരേഷിന്റെ മൊഴി കോടതി രേഖപ്പെടുത്തേണ്ടതുണ്ട്. ഇത് പൂര്‍ത്തിയാകുന്നതോടെ അന്തിമ കുറ്റപത്രം തയ്യാറാക്കും. കേസില്‍ െ്രെകംബ്രാഞ്ച് കരട് കുറ്റപത്രം തയ്യാറാക്കിയിട്ടുണ്ട്. അന്തിമ കുറ്റപത്രം ഓഗസ്റ്റ് പത്തിനുള്ളില്‍ കോടതിയില്‍ സമര്‍പ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

follow us pathramonline

pathram:
Leave a Comment