കോഴിക്കോട് മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയില്‍ എത്തുന്ന എല്ലാവര്‍ക്കും ആന്റിജന്‍ ടെസ്റ്റ്‌

കോഴിക്കോട്‌ മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിയില്‍ എത്തുന്ന എല്ലാവര്‍ക്കും ഇനി കോവിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തും. കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജ് പോസ്റ്റ് ഓപ്പറേറ്റീവ് സര്‍ജറി വാര്‍ഡിലെത്തിയ മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ വാര്‍ഡിലെ ജീവനക്കാര്‍ അടക്കം നീരീക്ഷണത്തില്‍ പോവേണ്ട ആവസ്ഥയിലായി. ജീവനക്കാരുടെ കോവിഡ് പരിശോധനയും നടത്തും.

മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ക്ക് രോഗം വരുന്നതും നിരീക്ഷണത്തില്‍ പോവേണ്ടി വരുന്നതും ആശുപത്രി പ്രവര്‍ത്തനങ്ങളെ വലിയ രീതിയില്‍ ബാധിച്ച് വരുന്നുണ്ട്. ചില വാര്‍ഡുകള്‍ അടച്ചിട്ടിരിക്കുകയാണ്. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ മറ്റ് അത്യാവശ്യ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജില്‍ എത്തുന്നവരും ഏറെ ബുദ്ധിമുട്ടുകയാണ്. ഇന്നലെ മാത്രം 37 പേരെയാണ് മെഡിക്കല്‍ കോളേജ് കോവിഡ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ 17 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുമുണ്ട്.

ഇതിനിടെ കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ച മലപ്പുറം സ്വദേശിനിയ 11 മാസം പ്രായമായ പെണ്‍കുഞ്ഞിന് കോവിഡ് ആന്റിജന്‍ ടെസ്റ്റ് പോസിറ്റാവായി. മലപ്പുറം ഒളവത്തൂരിലുള്ള കുഞ്ഞിന് പനിയും ശ്വാസ തടസ്സവും വര്‍ധിച്ചതോടെയാണ് 31-ാം തീയതി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം അപസ്മാരത്തെ തുടര്‍ന്ന് ഹൃദയാഘാതമുണ്ടാവുകയും മരിക്കുകയുമായിരുന്നു. തുടര്‍ന്ന് ആന്റിജന്‍ ടെസ്റ്റില്‍ പോസിറ്റാവാവുകയും ചെയ്തു. ആര്‍.ടി.പി.സി ആര്‍ പരിശോധനയും നടത്തിയിട്ടുണ്ട്. ഇതിന്റെ ഫലത്തിനായി കാത്തിരിക്കുകയാണ്.

follow us: PATHRAM ONLINE

pathram:
Leave a Comment