എറണാകുളത്ത് ഒരു കൊവിഡ് മരണം കൂടി

എറണാകുളത്ത് ഒരു കൊവിഡ് മരണം കൂടി. മരിച്ചത് ആലുവ കീഴ്മാട് സ്വദേശി ചക്കാലപ്പറമ്പിൽ സി കെ ഗോപിയാണ്. 70 വയസായിരുന്നു. കൊവിഡ് സ്ഥിരീകരണത്തെ തുടർന്ന് രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. ലോട്ടറി വിൽപന തൊഴിലാളിയാണ്.

ഉറവിടം അറിയാത്ത കേസാണ് ഗോപിയുടെത്. ഹൃദയ സംബന്ധിയായി രോഗങ്ങളും ഇദ്ദേഹത്തിനുണ്ടായിരുന്നു. കളമശേരി മെഡിക്കൽ കോളജിലാണ് ഗോപി ചികിത്സ തേടിയിരുന്നത്. ഇദ്ദേഹത്തിന്റെ സംസ്‌ക്കാരം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കീഴ്മാട് ശ്മാശനത്തിൽ നടക്കും. ഇദ്ദേഹത്തിന്‍റെ സമ്പർക്കപ്പട്ടികയിൽ ആരോഗ്യ വകുപ്പിന് ആശങ്കയുണ്ട്. ഗോപിയുടെ കുടുംബത്തിലെ മറ്റ് മൂന്ന് പേർക്കും കൊവിഡ് ബാധിച്ചിരുന്നു. എറണാകുളത്ത് ഉറവിടമറിയാത്ത കേസുകൾ വർധിക്കുന്നത് ആരോഗ്യ വകുപ്പിന് തലവേദനയാകുകയാണ്.

Follow us on pathram online latest news

pathram desk 2:
Related Post
Leave a Comment