കോവിഡ് വാക്‌സിൻ: അവസാനഘട്ട പരീക്ഷണം ഇന്ത്യയിൽ നടത്താൻ അനുമതി

കൊച്ചി: ഓക്‌സ്ഫഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് വാക്‌സിന്റെ അവസാനഘട്ട മനുഷ്യരിലെ പരീക്ഷണം ഇന്ത്യയിൽ നടക്കും. പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് പരീക്ഷണം നടത്താൻ കേന്ദ്ര സർക്കാർ അനുമതി നൽകി. രാജ്യത്തെ 20 കേന്ദ്രങ്ങളിലായി രണ്ടാഴ്ചയ്ക്കുള്ളിൽ പരീക്ഷണം ആരംഭിക്കുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പുരുഷോത്തമൻ സി.നമ്പ്യാർ പറഞ്ഞു.

അവസാനഘട്ട പരീക്ഷണം വിജയമായാൽ നവംബർ അവസാനത്തോടെ വാക്‌സിൻ വിപണിയിലെത്തിക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ആയിരം രൂപയോ അതിൽ താഴെയോ ആണ് വാക്സിനേഷന് സിറം ഇൻസ്റ്റിറ്റ്യൂട്ട് നിശ്ചയിച്ചിട്ടുള്ള തുക.

pathram desk 1:
Related Post
Leave a Comment