കോഴിക്കോട് ജില്ലയില്‍ 95 പേർക്ക് ഇന്ന് കോവിഡ്; സമ്പര്‍ക്കം വഴി 65; ആകെ 746 പേര്‍ ചികിത്സയില്‍

കോഴിക്കോട് ജില്ലയില് 95 പേർക്ക് ഇന്ന് (01-08-2020) കോവിഡ് സ്ഥിരീകരിച്ചു.

ഇന്ന് ആകെ പോസിറ്റീവ് കേസുകള്‍ – 95
വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 10
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 05
സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ – 65
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 05
10 കേസുകളുടെ വിശദാംശങ്ങള്‍ ലഭ്യമാവുന്നതേയുള്ളൂ.

വിദേശത്ത്‌നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ 10 – പഞ്ചായത്ത് തിരിച്ച്
• ചങ്ങരോത്ത് – 2 പുരുഷന്‍ (34,49)
• കൂരാച്ചുണ്ട് – 1 പുരുഷന്‍ (33)
• മുക്കം – 2 പുരുഷന്‍ (23,32)
• കൊയിലാണ്ടി – 1 പുരുഷന്‍ (40)
• തിക്കോടി – 1 പുരുഷന്‍ (40)
• പുതുപ്പാടി – 1 പുരുഷന്‍ (30)
• ചാത്തമംഗലം- 2 പുരുഷന്‍ (42,47)
ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ 05 – പഞ്ചായത്ത് തിരിച്ച്
• കോഴിക്കോട് കോര്‍പ്പറേഷന്‍ -4 പുരുഷന്‍(24,26,26,33, അതിഥിതൊഴിലാളികള്‍)
• ഒളവണ്ണ – 1 പുരുഷന്‍(24)

സമ്പര്‍ക്കം വഴി പോസിറ്റീവ് ആയവര്‍ 65 – പഞ്ചായത്ത് / കോര്‍പ്പറേഷന്‍/
മുന്‍സിപ്പാലിറ്റി തിരിച്ച്
• കോഴിക്കോട് കോര്‍പ്പറേഷന്‍- 32
പുരുഷന്‍മാര്‍-11 (25,34,38,41,48,59,69,)
ഇതില്‍ 4 പേര്‍, തിരുവനന്തപുരം സ്വദേശികള്‍ കോര്‍പ്പറേഷന്‍ പ്രദേശത്ത് ജോലി ചെയ്യുന്നവരാണ്.
സ്ത്രീകള്‍- 16 (18,22,28,29,30,36,39,41,41,42,43,52,53,61,71,72)
ആണ്‍കുട്ടികള്‍-2 (5,7)
പെണ്‍കുട്ടികള്‍- 3 (3,10,11)
ഡിവിഷനുകള്‍ – 11,32,38,56,61,62,63,66,71, ബേപ്പൂര്‍, ചെറുവണ്ണൂര്‍, വെള്ളയില്‍,ചെറൂട്ടിറോഡ് മെഡിക്കല്‍ കോളേജ്, തൊണ്ടയാട്, പന്നിയങ്കര.

• വടകര – 5 പുരുഷന്‍മാര്‍(29,52)
സ്ത്രീ (20,68)
പെണ്‍കുട്ടി(17)
• തിക്കോടി – 5 പുരുഷന്‍മാര്‍ (22,38)
സ്ത്രീ (48,50)
ആണ്‍കുട്ടി (16)
• കടലുണ്ടി – 4 പുരുഷന്‍(71)
സ്ത്രീ (61)
ആണ്‍കുട്ടി (5)
പെണ്‍കുട്ടി(10)
• ഫറോക്ക് – 4 പുരുഷന്‍(19,58)
സ്ത്രീ (23-ആരോഗ്യപ്രവര്‍ത്തക, 35)
• മുക്കം – 3 പുരുഷന്‍(26,37)
സ്ത്രീ(45)
• തിരുവള്ളൂര്‍ – 2 സ്ത്രീ(24)
പെണ്‍കുട്ടി (1)
• പുതുപ്പാടി – 2 സ്ത്രീ(41)
പെണ്‍കുട്ടി (3)
• ഉണ്ണികുളം -2 സ്ത്രീ (54)
ആണ്‍കുട്ടി (9)

• ചോറോട് -1 പുരുഷന്‍(58)
• പയ്യോളി -1 പുരുഷന്‍(23)
• രാമനാട്ടുകര -1 പെണ്‍കുട്ടി (12)
• പെരുമണ്ണ -1 സ്ത്രീ (23-ആരോഗ്യപ്രവര്‍ത്തക)
• വില്യാപ്പള്ളി – 1 പുരുഷന്‍(23)
• തിരുവള്ളൂര്‍ – 1 പുരുഷന്‍ (28)

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ 05- പഞ്ചായത്ത് തിരിച്ച്
• കോഴിക്കോട് കോര്‍പ്പറേഷന്‍ – 2 (ചെറുവണ്ണൂര്‍ സ്ത്രീ(33)
പന്നിയങ്കര 1 പുരുഷന്‍ (231)
• ഏറാമല – 1 സ്ത്രീ(75)
• നാദാപുരം – 1 സ്ത്രീ(25)
• മാവൂര്‍ – 1 സ്ത്രീ(57)

ഇപ്പോള്‍ 746 കോഴിക്കോട് സ്വദേശികള്‍ കോവിഡ് പോസിറ്റീവായി ചികിത്സയിലാണ്.

ഇന്ന് 49 പേര്‍ക്ക് രോഗമുക്തി

1) കോഴിക്കോട് കോര്‍പ്പറേഷന്‍ – 6
2) മേപ്പയ്യൂര്‍ -3
3) തൂണേരി – 3
4) നാദാപുരം – 2
5) മടവൂര്‍ – 1
6) കാക്കൂര്‍ – 1
7) കായക്കൊടി – 2
8) രാമനാട്ടുകര – 1
9) വില്യാപ്പളളി – 4
10) ഫറോക്ക് – 1
11) മാവൂര്‍ – 1
12) മണിയൂര്‍ – 1
13) വടകര – 4
14) പുതുപ്പാടി – 4
15) കൂടരഞ്ഞി – 1
16) കട്ടിപ്പാറ – 1
17) ഒളവണ്ണ – 5
18) പനങ്ങാട് – 1
19) വാണിമേല്‍ – 2
20) വേളം – 2
21) അഴിയൂര്‍ – 1
22) പുറമേരി – 2

582 പേര്‍കൂടി നിരീക്ഷണത്തില്‍

ഇന്ന് പുതുതായി വന്ന 582 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 11459 പേര്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ ഇതുവരെ 78856 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ഇന്ന് പുതുതായി വന്ന 100 പേര്‍ ഉള്‍പ്പെടെ 780 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 246 പേര്‍ മെഡിക്കല്‍ കോളേജിലും 117 പേര്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും 97 പേര്‍ എന്‍.ഐ.ടി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും 95 പേര്‍ ഫറോക്ക് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും 198 പേര്‍ എന്‍.ഐ.ടി മെഗാ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലും 5 പേര്‍ മണിയൂര്‍ എഫ് എല്‍ ടി സിയിലും 22 പേര്‍ എഡബ്ലിയുഎച്ച് എഫ്എല്‍ടിസിയിലുമാണ് നിരീക്ഷണത്തിലുള്ളത്. 54 പേര്‍ ഇന്ന് ഡിസ്ചാര്‍ജ്ജ് ആയി.

ഇന്ന് 1101 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 63361 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 62039 എണ്ണത്തിന്റെ പരിശോധനാ ഫലം ലഭിച്ചു. ഇതില്‍ 60576 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 1322 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്. ജില്ലയില്‍ ഇന്ന് വന്ന 140 പേര്‍ ഉള്‍പ്പെടെ ആകെ 3574 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 602 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2914 പേര്‍ വീടുകളിലും, 58 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 14 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 26002 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ വിവിധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും സ്‌ക്രീനിംഗ്, ബോധവല്‍ക്കരണം, ശുചിത്വപരിശോധന തുടങ്ങിയ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 5 പേര്‍ക്ക് ഇന്ന് കൗണ്‍സിലിംഗ് നല്‍കി. 753 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെ സേവനം നല്‍കി. ഇന്ന് ജില്ലയില്‍ 4447 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 9531 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.

pathram:
Leave a Comment