സ്വര്‍ണക്കടത്ത് എന്‍ഐഎ സംഘം ചെന്നൈയില്‍ റെയ്ഡ്: മൂന്നു പേര്‍ കസ്റ്റഡിയില്‍

ചെന്നൈ: തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘം ചെന്നൈയില്‍ പരിശോധന നടത്തുന്നു. അന്വേഷണ സംഘത്തിന്റെ മേധാവി കെ.ബി.വന്ദനയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണു ചെന്നൈയിലെ വിവിധയിടങ്ങളില്‍ റെയ്ഡ് നടത്തുന്നത്.

മൂന്നു ഏജന്റുമാരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്. തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയ സ്വര്‍ണം തമിഴ്‌നാട്ടിലെ വിവിധ ജ്വല്ലറികളില്‍ വിറ്റതായി സൂചന ലഭിച്ചതിനെത്തുടര്‍ന്നാണു പരിശോധന.

നേരത്തെ തിരിച്ചുറപ്പള്ളിയില്‍ എന്‍ഐഎ സംഘം പരിശോധന നടത്തിയിരുന്നു. അവിടെ ഒരു ജ്വല്ലറി ഉടമയുള്‍പ്പെടെ അഞ്ച് പേരെ ചോദ്യം ചെയ്തു. ഇവരില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണു ചെന്നൈയിലെ പരിശോധന

pathram:
Related Post
Leave a Comment