ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് നാളെമുതല്‍ കനത്തമഴ

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെമുതല്‍ കനത്തമഴയെന്ന് കാലാവസ്ഥാ നിരീക്ഷകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഓഗസ്റ്റ് നാലോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപം കൊള്ളും. ഇതിന്റെ ഭാഗമാണ് കേരളമടക്കമുള്ളയിടങ്ങളില്‍ ശക്തമായ മഴ പ്രതീക്ഷിക്കുന്നത്. ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് കനത്ത മഴയാണ്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കേരളത്തില്‍ പരക്കെ മഴ കിട്ടും.

ഈദിവസങ്ങളില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യെല്ലോ അെലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് ശേഷം അതിശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. 2018, 2019 വര്‍ഷങ്ങളില്‍ ഓഗസ്റ്റിലാണ്‌ കേരളത്തില്‍ മഹാ പ്രളയവും തീവ്രമഴയും ഉണ്ടായത്. ഇക്കുറി കോവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധികളില്‍ വലയുമ്പോഴാണ് ഭീതിപ്പെടുത്തി മഴ വരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ അതിശക്തമായ മഴ ലഭിച്ച പ്രദേശങ്ങളില്‍ അതീവ ജാഗ്രത തുടരാന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. തീരദേശ വാസികളും ജാഗ്രത പാലിക്കണം.

ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍,കാസര്‍ഗോഡ്.

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്.

മൂന്നിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി. എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്.

നാലിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

pathram:
Related Post
Leave a Comment