പ്രതികളെ പിടികൂടാൻ പോയ പോലീസുകാരന് വെട്ടേറ്റു

തിരുവല്ല കവിയൂർ കണിയാമ്പാറയിൽ പ്രതികളെ പിടിക്കാൻ പോയ പൊലീസുകാരന് വെട്ടേറ്റു. മുട്ടത്തുപാറയിൽ വീട് ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ കസ്റ്റടിയിൽ എടുക്കാൻ പോയ പോലീസുകാർക്ക് നേരെയുള്ള പ്രതികളുടെ ആക്രമണത്തിനിടെയാണ് ഒരു പൊലീസുകാരന് വെട്ടേറ്റത്.

തിരുവല്ല സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സന്തോഷിനാണ് പരിക്കേറ്റത്. ഭവന ഭേദന കേസിലെ പ്രതികളായ ലിജിൻ , ബിജിത് എന്നിവരാണ് പോലീസിനെ ആക്രമിച്ച ശേഷം സ്കോർപ്പിയോയിൽ കടന്നത്. വെള്ളിയാഴ്ച വൈകിട്ട് എട്ടുമണിയോടെ കണിയാമ്പാറ ജംഗ്ഷന് സമീപമായിരുന്നു സംഭവം.

പ്രതികൾ കണിയാമ്പാറയിൽഎത്തിയതായുള്ള രഹസ്യ വിവരത്തെ തുടർന്നാണ് സന്തോഷ് അടങ്ങുന്ന പോലീസ് സംഘം സ്വകാര്യ വാഹനത്തിൽ കവിയൂരിൽ എത്തിയത്. പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനത്തിന് മുൻപിൽ പൊലീസെത്തിയ വാഹനം കുറുകെയിട്ട് പ്രതികളെ പിടികൂടാൻ പോലീസ് ശ്രമിച്ചു. ഇതിനിടെ സ്കോർപ്പിയോയിൽ കരുതിയിരുന്ന വടിവാൾ എടുത്ത് പ്രതികളിൽ ഒരാളായ ലിജിൻ പോലീസുകാരെ വെട്ടാൻ ശ്രമിച്ചത്.

സംഭവ ശേഷം പ്രതികൾ കാറിൽ രക്ഷപെട്ടു. പരിക്കേറ്റ പൊലീസുകാരൻ സന്തോഷിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Follow us on pathram online latest news

pathram desk 2:
Related Post
Leave a Comment