പത്തനംതിട്ട ജില്ലയിൽ ഇന്ന് 130 പേർക്ക് കോവിഡ്: 77 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

പത്തനംതിട്ട: ജില്ലയിൽ ഇന്ന് 130 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

ഇതിൽ 24 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും, 29 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരും, 77 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ കുമ്പഴ ക്ലസ്റ്ററിലുളള 22 പേരും, അടൂർ ക്ലസ്റ്ററിലുളള 22 പേരും, ചങ്ങനാശ്ശേരി ക്ലസ്റ്ററിലുളള 21 പേരും ഉണ്ട്. എ.ആർ.ക്യാമ്പ് ക്ലസ്റ്ററിലുളള ഒരാളും ഉണ്ട്. 3 ആരോഗ്യപ്രവർത്തകർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 5 പേരുടെ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.

ജില്ലയിൽ ഇന്ന് 59 പേർ രോഗമുക്തരായി.

ജില്ലയിൽ ഇതുവരെ ആകെ 1449 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.കോവിഡ്-19 മൂലം ജില്ലയിൽ ഇതുവരെ 2 പേർ മരണമടഞ്ഞു.ആകെ രോഗമുക്തരായവരുടെ എണ്ണം 1019 ആണ്.പത്തനംതിട്ട ജില്ലക്കാരായ 428 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 415 പേർ ജില്ലയിലും, 13 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 137 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 44 പേരും, അടൂർ ജനറൽ ആശുപത്രിയിൽ 6 പേരും, റാന്നി മേനാംതോട്ടം ഇഎഘഠഇയിൽ 52 പേരും, പന്തളം അർച്ചന ഇഎഘഠഇയിൽ 33 പേരും, ഇരവിപേരൂർ ഇഎഘഠഇയിൽ 21 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്സിംഗ് കോളേജ് ഇഎഘഠഇയിൽ 136 പേരും എെസൊലേഷനിൽ ഉണ്ട്. സ്വകാര്യ ആശുപത്രികളിൽ 14 പേർ എെസൊലേഷനിൽ ഉണ്ട്.ജില്ലയിൽ ആകെ 443 പേർ വിവിധ ആശുപത്രികളിൽ എെസോലേഷനിൽ ആണ്.ഇന്ന് പുതിയതായി 135 പേരെ എെസൊലേഷനിൽ പ്രവേശിപ്പിച്ചു.

ജില്ലയിൽ 3387 കോൺടാക്ടുകൾ നിരീക്ഷണത്തിൽ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1149 പേരും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 1588 പേരും നിലവിൽ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 84 പേരും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഇന്ന് എത്തിയ 78 പേരും ഇതിൽ ഉൾപ്പെടുന്നു.

ജില്ലയിൽ വിവിധ പരിശോധനകൾക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകൾ
ക്രമ നമ്പർ പരിശോധനയുടെ പേര് ഇന്നലെ വരെ ശേഖരിച്ചത് ഇന്ന് ശേഖരിച്ചത് ആകെ
1 ദൈനംദിന പരിശോധന 26435 353 26788
2 ട്രൂനാറ്റ് പരിശോധന 786 27 813
3 സെന്റിനൽ സർവൈ്വലൻസ് 9947 165 10112
4 റാപ്പിഡ് ആന്റിജൻ പരിശോധന 2421 6 2427
5 റാപ്പിഡ് ആന്റിബോഡി പരിശോധന 485 0 485
ആകെ ശേഖരിച്ച സാമ്പിളുകൾ 40074 551 40625

ജില്ലാ മെഡിക്കൽ ആഫീസറുടെ കൺട്രോൾ റൂമിൽ 66 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കൺട്രോൾ റൂമിൽ 117 കോളുകളും ലഭിച്ചു.ക്വാറനൈ്റനിലുളള ആളുകൾക്ക് നൽകുന്ന സൈക്കോളജിക്കൽ സപ്പോർട്ടിന്റെ ഭാഗമായി ഇന്ന് 1361 കോളുകൾ നടത്തുകയും, 20 പേർക്ക് കൗൺസലിംഗ് നൽകുകയും ചെയ്തു.

pathram desk 1:
Related Post
Leave a Comment