നാടന്‍ വേഷങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടി ദുര്‍ഗ കൃഷ്ണയുടെ പുതിയ ഗ്ലാമര്‍ ഫോട്ടോഷൂട്ട് വൈറലാകുന്നു. തന്റെ സമൂഹമാധ്യമ അക്കൗണ്ടില്‍ താരം പങ്കു വച്ച പുതിയ ചിത്രം നിമിഷ നേരം കൊണ്ടാണ് വൈറലായത്. താരത്തിന്റെ ആരാധകരും ഇരു കയ്യും നീട്ടിയാണ് ഇതിനെ സ്വീകരിച്ചത്.
ഫോട്ടോഗ്രഫര്‍ ജിക്‌സണ്‍ ഫ്രാന്‍സിസാണ് താരത്തിന്റെ പുതിയ മേക്കോവറിനു പിന്നില്‍. ദുര്‍ഗയുടെ പുതിയ ലുക്ക് കണ്ട് ആരാധകരും സുഹൃത്തുക്കളും ഞെട്ടിയെന്നാണ് കമന്റുകളില്‍ നിന്ന് മനസ്സിലാകുന്നത്. നടി ആര്യ ഉള്‍പ്പടെയുള്ളവര്‍ പുതിയ ചിത്രം ‘ഹോട്ട്’ ആണെന്നാണ് അഭിപ്രായപ്പെട്ടത്.
വിമാനം സിനിമയിലൂടെ നായികയായി അരങ്ങേറിയ ദുര്‍ഗയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം ലവ് ആക്ഷന്‍ ഡ്രാമയാണ്. മോഹന്‍ലാലിനൊപ്പം റാം സിനിമയിലും താരം പ്രധാന വേഷം അവതരിപ്പിച്ചു.
Leave a Comment