തമിഴ്നാട്ടില്‍ ഇന്ന് 5881 പേര്‍ക്ക് കോവിഡ് ; 97 മരണം

ചെന്നൈ: തമിഴ്നാട്ടില്‍ ഇന്ന് 5881 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 97 മരണങ്ങള്‍ ഇന്ന് റിപ്പോര്‍ട്ടുചെയ്തു. ഇതോടെ ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 2,45,859 ആയി. 3935 ആണ് ആകെ മരണം. 1,83,956 പേര്‍ ഇതുവരെ രോഗമുക്തിനേടി ആശുപത്രിവിട്ടു. 57,968 ആണ് നിലവില്‍ തമിഴ്നാട്ടിലെ ആക്ടീവ് കേസുകള്‍. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ അഞ്ചുപേര്‍ കേരളത്തില്‍നിന്ന് റോഡ് മാര്‍ഗം എത്തിയവരാണ്.

കര്‍ണാടകത്തില്‍ ഇന്ന് 5483 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 84 പേര്‍ 24 മണിക്കൂറിനിടെ മരിച്ചു. ഇതോടെ സംസ്ഥാനത്തെ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,24,115 ആയി. ആകെ മരണം 2314. ഇതുവരെ 49,788 പേര്‍ രോഗമുക്തി നേടി ആശുപത്രിവിട്ടു. 72,005 ആണ് നിലവില്‍ സംസ്ഥാനത്തെ ആക്ടീവ് കേസുകള്‍.

follow us pathramonline

pathram:
Related Post
Leave a Comment