അട്ടപ്പാടിയിലേയ്ക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കാൻ നിർദേശം

കോവിഡ് 19 പ്രതിരോധത്തിൻ്റെ ഭാഗമായി അട്ടപ്പാടി മേഖലയിലേക്കുള്ള അനാവശ്യയാത്രകൾ പൊതുജനങ്ങൾ ഒഴിവാക്കണമെന്ന് അട്ടപ്പാടി നോഡൽ ഓഫീസറും ഒറ്റപ്പാലം സബ് കലക്ടറുമായ അർജ്ജുൻ പാണ്ഡ്യൻ അറിയിച്ചു. അവധി ദിവസങ്ങളിൽ സഞ്ചാരികളുൾപ്പടയുള്ളവർ അട്ടപ്പാടിയിലേക്ക് പ്രവേശിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നും ഇത് മേഖലയെ കോവിഡ് പ്രതിരോധത്തെ പ്രതികൂലമായി ബാധിക്കുമെന്നുമുള്ളതും കൊണ്ടാണ് നിർദ്ദേശം.

ഇതുമായി ബന്ധപ്പെട്ട് ആനമൂളി ഫോറസ്റ്റ് ചെക്ക് പോസ്റ്റ്‌, മുക്കാലി ചെക്ക് പോസ്റ്റ്‌ എന്നിവടങ്ങളിൽ കർശനമായ പരിശോധനയും നിയന്ത്രണങ്ങളും നടത്തി വരുന്നുണ്ട്. നിയന്ത്രണം ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനും പകർച്ചവ്യാധി നിരോധന നിയമപ്രകാരം നടപടിയെടുക്കാനും പോലീസിന് നിർദ്ദേശം നൽകിയതായും സബ്കലക്ടർ അറിയിച്ചു.

FOLLOW US: pathram online latest news

pathram:
Related Post
Leave a Comment