കൊച്ചിയില്‍ കുട്ടികള്‍ക്കു നേരെ തെരുവുനായ ആക്രമണം

കൊച്ചി: കുട്ടികള്‍ക്കു നേരെ തെരുവുനായ ആക്രമണം. കാക്കനാടാണ് സംഭവം. മൂന്നും ഏഴു വയസുള്ള കുട്ടികളെയാണ് തെരുവുനായ ആക്രമിച്ചത്. വീട്ടില്‍ കയറിയാണ് തെരുവുനായ കുട്ടികളെ കടിച്ചത്. മാതാപിതാക്കള്‍ പുറത്തുപോയ സമയത്തായിരുന്നു സംഭവം നടന്നത്.

ഇന്ന് ഉച്ചയോടെയാണ് കാക്കനാട് ബിഎസ്എന്‍എല്‍ റോഡിലുള്ള വീട്ടില്‍ സംഭവം നടന്നത്. കുട്ടികള്‍ വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയം റോഡില്‍ നിന്ന് തെരുവുനായ്ക്കള്‍ വീട്ടിലേക്ക് കയറുകയായിരുന്നു. സമീപവാസികളാണ് കുട്ടികളെ തെരുവുനായ ആക്രമിക്കുന്നത് കണ്ടത്. ഉടനെ സമീപവാസികളുടെ നേതൃത്വത്തില്‍ തെരുവുനായ്ക്കളെ ഓടിച്ചശേഷം കുട്ടികളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. കുട്ടികള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി. കുട്ടികളുടെ മാതാപിതാക്കള്‍ എത്തി ഒപ്പിട്ടുനല്‍കിയാല്‍ മാത്രമേ കുത്തിവയപ് നല്‍കൂ എന്ന നിലപാടിലാണ് ആശുപത്രി അധികൃതര്‍.

pathram desk 1:
Related Post
Leave a Comment