ന്യൂഡല്‍ഹി: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കാമുകി റിയ ചക്രവര്‍ത്തിക്കെതിരായ സാമ്പത്തിക തിരിമറി ആരോപണങ്ങളില്‍ ഇടപെട്ട് എന്‍ഫോഴ്‌സ്‌മെന്റും. ബിഹാര്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത എഫ്ആറിന്റെ പകര്‍പ്പ് കൈമാറാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. അതേസമയം, സുശാന്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി.
സുശാന്ത് സിങ്ങിന്റെ പിതാവ് തനിക്കു നേരേ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്നും തന്നെ വ്യക്തിപരമായി ആക്ഷേപിക്കുകയാണ് ഉന്നമെന്നും റിയ ചക്രവര്‍ത്തി സുപ്രീംകോടതിയില്‍ അറിയിച്ചു. സുശാന്തുമായി പ്രണയത്തിലായിരുന്നുവെന്നും ഒരു വര്‍ഷമായി ഒരുമിച്ചായിരുന്നു താമസമെന്നും താരം അറിയിച്ചു. സുശാന്ത് ഏറെകാലമായി വിഷാദരോഗത്തിനു അടിമയായിരുന്നു. സുശാന്ത് സിങ്ങിന്റെ മരണത്തിനു ആറ് ദിവസങ്ങള്‍ക്കു മുന്‍പ് ജൂണ്‍ എട്ടാം തീയതിയാണ് സുശാന്തിന്റെ വീട്ടില്‍ നിന്ന് താന്‍ താമസം മാറിയത്. താത്കാലികമായി വിട്ടുനില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും താരം വ്യക്തമാക്കി. തനിക്കു നേരേയുള്ള ആരോപണങ്ങള്‍ക്ക് നിയമപരമായി മറുപടി നല്‍കുമെന്നും താരം മാധ്യമങ്ങളോട് പറഞ്ഞു.
സുശാന്ത് സിങ്ങിന്റെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകള്‍ ബിഹാര്‍ പൊലീസ് ശേഖരിച്ചിരുന്നു. നടന്റെ അക്കൗണ്ടില്‍നിന്ന് 15 കോ!ടി രൂപ കാമുകി റിയയും കുടുംബാംഗങ്ങളും അപഹരിച്ചു എന്ന് ആക്ഷേപമുയര്‍ന്ന പശ്ചാത്തലത്തിലാണ് പരിശോധന. മുന്‍കാമുകി അങ്കിത ലോഖണ്ടയുടെ മൊഴി ബിഹാര്‍ പൊലീസ് രേഖപ്പെടുത്തി. റിയ ചക്രവര്‍ത്തിക്കെതിരെ അങ്കിത ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ കേസിന്റെ അധികാരപരിധി സംബന്ധിച്ച തര്‍ക്കങ്ങള്‍ പുരോഗമിക്കവേ ബിഹാറില്‍ നിന്നുള്ള അന്വേഷണസംഘത്തിന് മുംബൈ പൊലീസ് സഹായം നല്‍കുന്നില്ല എന്ന പരാതിയുണ്ട്. ബോളിവുഡിന്റെ പങ്ക് സംബന്ധിച്ച മുംബൈ പൊലീസിന്റെ അന്വേഷണവും അനിശ്ചതത്വത്തിലായി.
ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് പുറമേ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് നിരവധി ആരോപണങ്ങള്‍ സുശാന്തിന്റെ പിതാവ് കെ.കെ സിങ് ബിഹാര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ റിയ ചക്രവര്‍ത്തിക്കെതിരെ ആരോപിച്ചിരുന്നു. സുശാന്തിന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് 15 കോടി കാണാതായെന്നും സുശാന്തിന്റെ പണമിടപാടുകള്‍ റിയയാണ് നടത്തിയതെന്നും ആരോപണമുയര്‍ന്നു. ഇത്തരം കാര്യങ്ങളില്‍ എന്‍ഫോഴ!്!സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തത വരുത്തും. സുശാന്തും റിയയും സഹോദരനും പങ്കാളികളായി കമ്പനി തുടങ്ങിയതായും അതില്‍ നടനെ കബളിപ്പിച്ചതായും ആരോപണമുണ്ട്. സുശാന്തിന്റെയും റിയ ചക്രവര്‍ത്തിയുടെയും വിശദമായ ബാങ്ക് സ്‌റ്റേറ്റ്മ!െന്റ് എന്‍ഫോഴ്!സ്‌മെന്റ് ശേഖരിക്കും.
follow us pathramonline
Leave a Comment