കൊവിഡ് ആശുപത്രികളില്‍ വിഐപികള്‍ക്ക് വേണ്ടി മുറികള്‍; നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

കൊവിഡ് ആശുപത്രികളില്‍ വിഐപികള്‍ക്ക് വേണ്ടി മുറികള്‍ മാറ്റിവയ്ക്കണമെന്ന നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്. ഓരോ ആശുപത്രിയിലും കുറഞ്ഞത് മൂന്ന് മുറികള്‍ വിഐപികള്‍ക്ക് കരുതാനാണ് നിര്‍ദേശം. സംസ്ഥാനത്ത് പല ജില്ലകളിലും കൊവിഡ് വ്യാപനം അതിതീവ്രമാകുന്നതിനിടെയാണ് ആരോഗ്യ വകുപ്പിന്റെ വിവാദ ഉത്തരവ്.

സംസ്ഥാനത്തെ എല്ലാ കൊവിഡ് ആശുപത്രികളിലും വിഐപികള്‍ക്ക് വേണ്ടി പ്രത്യേകം മുറികള്‍ മാറ്റിവയ്ക്കണമെന്നാണ് നിര്‍ദേശം. ഓരോ ആശുപത്രിയിലും കുറഞ്ഞത് മൂന്ന് മുറികള്‍ വീതം വിഐപികള്‍ക്ക് കരുതാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ.ആര്‍.എല്‍.സരിതയാണ്ഉത്തരവ് ഇറക്കിയത്. കൊവിഡ് ആശുപത്രി സൂപ്രണ്ട് മാര്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മുകളില്‍ നിന്ന് ലഭിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ഉത്തരവെന്ന്ഇന്നലത്തെ തിയതിയിലുള്ള ഉത്തരവില്‍ വ്യക്തമാക്കുന്നു.

ഉത്തരവിന്റെ പകര്‍പ്പ് എല്ലാ ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കും കൈമാറിയിട്ടുമുണ്ട്. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ഒന്നിച്ച് നിന്ന് കൊവിഡിനെതിരെ പ്രതിരോധം തീര്‍ക്കണമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കുമ്പോഴും കൊവിഡ് ചികിത്സയ്ക്ക് വേര്‍തിരിരിവ് കല്‍പിക്കുന്ന നടപടിയാണ് ആരോഗ്യ വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായത് എന്ന് ഇതിനോടകം വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.

pathram desk 1:
Related Post
Leave a Comment