ഹാർദിക് പാണ്ഡ്യയ്ക്കും നടാഷ സ്റ്റാൻകോവിച്ചിനും ആൺകുഞ്ഞ് പിറന്നു

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയ്ക്കും ഭാര്യ നടാഷ സ്റ്റാൻകോവിച്ചിനും ആൺകുഞ്ഞ് പിറന്നു. ഹാർദിക് പാണ്ഡ്യ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ വ്യാഴാഴ്ച വിവരം പുറത്തുവിട്ടത്. ലോക്ഡൗണിനിടെയായിരുന്നു കാമുകിയും ബോളിവുഡ് താരവുമായ നടാഷയുടെയും പാണ്ഡ്യയുടേയും വിവാഹം നടന്നത്. കുഞ്ഞ് ജനിക്കാന്‍ പോകുന്ന വിവരവും മാസങ്ങൾക്കു മുൻപേ താരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിരുന്നു.

ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഹൃദ്യമായ ഒരുപിടി ചിത്രങ്ങൾ സഹിതമുള്ള ലഘു കുറിപ്പിലാണ് തങ്ങൾ മാതാപിതാക്കളാകാൻ പോകുന്ന വിവരം പാണ്ഡ്യയും നടാഷയും നേരത്തേ പരസ്യമാക്കിയത്. സെർബിയൻ സ്വദേശിയായ ബോളിവുഡ് നടിയും മോഡലുമാണ് നടാഷ സ്റ്റാൻകോവിച്ച്. ഏതാനും സിനിമകളിലെ നൃത്ത രംഗങ്ങളിലൂടെ കയ്യടി നേടിയ നടാഷ, ബിഗ് ബോസ് എന്ന ടിവി ഷോയിലൂടെയാണ് പ്രശസ്തയായത്.

pathram desk 1:
Related Post
Leave a Comment