അപ്‌സരയുടെ മേനീ പ്രദര്‍ശനവുമായി രാംഗോപാല്‍ വര്‍മയുടെ ത്രില്ലര്‍ ട്രെയിലര്‍ എത്തി (വീഡിയോ)

ലോക്ഡൗണിനിടെ രാം ഗോപാൽ വർമ ഒരുക്കുന്ന അഞ്ചാമത്തെ സിനിമയാണ് ത്രില്ലർ. ഹോട്ട് മോഡൽ അപ്സര റാണിയെ നായികയാക്കി ഒരുക്കുന്ന സിനിമയുടെ ട്രെയിലർ എത്തി. ഈ ചിത്രവും ലൈം​ഗികത തന്നെയാണ് പ്രമേയമാക്കിയിരിക്കുന്നത് എന്നാണ് സൂചന. അപ്സരയുടെ മേനീ പ്രദർശനമാണ് ട്രെയിലറിൽ നിറഞ്ഞുനിൽക്കുന്നത്. ഹിന്ദിയിലാണ് ചിത്രം റിലീസ് ചെയ്യുക.

ഒഡിഷക്കാരിയായ അപ്സര വളർന്നത് ഡെറാഡൂണിലാണ്. മികച്ച നർത്തകി കൂടിയാണ് താരമെന്നും ആർജിവി പറയുന്നു. അപ്സരയുടെ ഹോട്ട് ചിത്രങ്ങൾ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ രാമു പങ്കുവച്ചത് പിന്നീട് വൈറലായി മാറി. ബോളിവുഡില്‍ ആദ്യമായാണെങ്കിലും അപ്‍സര സിനിമകളില്‍ അഭിനയിക്കുന്നത് ഇത് ആദ്യമല്ല. ഒഡിയ, തെലുങ്ക് സിനിമകളില്‍ മുന്‍പ് അഭിനയിച്ചിട്ടുണ്ട്. ഹൈദരാബാദിലാണ് നിലവില്‍ താമസം. ത്രില്ലറിലെ നായകനെയും ഒഡിഷയില്‍ നിന്നാണ് രാമു കണ്ടെത്തിയത്. റോക്ക് കച്ചി എന്ന വാജിദ് കച്ചി.

ക്ലെെമാക്സ്, നേക്കഡ്, പവർസ്റ്റാർ എന്നീ ചിത്രങ്ങള്‍ ഇതിനു മുമ്പ് ഒടിടി പ്ലാറ്റ്ഫോമിലൂടെ രാം ഗോപാൽ വർമ റിലീസ് ചെയ്തിരുന്നു. മർഡർ എന്ന മറ്റൊരു ചിത്രത്തിന്റെ ട്രെയിലറും ആർജിവി കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.

pathram:
Related Post
Leave a Comment