നിങ്ങൾക്കായി കാത്തുവെച്ച വേഷം ഇനി ആർക്കു നൽകാൻ..? അനില്‍ മുരളിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സഹപ്രവര്‍ത്തകര്‍

ഇന്ന് രാവിലെ അന്തരിച്ച നടന്‍ അനില്‍ മുരളിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് സഹപ്രവര്‍ത്തകര്‍. മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, നിവിൻ പോളി, ജയസൂര്യ, ഇന്ദ്രജിത്ത്, ഉണ്ണി മുകുന്ദൻ തുടങ്ങി നിരവധിപേരാണ് അനിലിന് ആദരാഞ്ജലികൾ നേർന്നെത്തിയത്.

അരുൺ ഗോപി: പരിഭവങ്ങളില്ലാത്ത അനിലേട്ടൻ…!! നിങ്ങൾക്കായി കാത്തുവെച്ച വേഷം ഇനി ആർക്കു നൽകാൻ!! ഒരു അനിയനെ പോലെ ചേർത്തു നിർത്തിയ ചേട്ടൻ… ആദരാഞ്ജലികൾ അനിലേട്ടാ…!!

അഖിൽ പോൾ: ഞാൻ ആദ്യമായി ‘ആക്ഷൻ’ പറഞ്ഞ താരം…പ്രിയപ്പെട്ട അനിലേട്ടൻ യാത്രയായി.. ആദരാഞ്ജലികള്‍ !

pathram:
Related Post
Leave a Comment