ഒരു അമ്മയുടെ ക്രൂരത.., വികൃതി കാണിച്ചതിന് നാല് വയസുള്ള മകളുടെ തല ചുമരില്‍ ഇടിപ്പിച്ചു; കഴുത്തില്‍ ഫോണ്‍ കേബിള്‍ മുറുക്കി കൊലപ്പെടുത്തി

സ്വന്തം കുഞ്ഞ് വികൃതി കാണിച്ചതിന് നാലു വയസ്സുള്ള മകളെ അമ്മ കേബിള്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തി. പൂനെയ്ക്ക് സമീപമുള്ള പിംപ്രി ചിഞ്ച്വാടിലെ ഭലേകര്‍ നഗറിലാണ് സംഭവം.

ഭര്‍ത്താവിനോട് ഇവര്‍ കുട്ടിയുടെ വികൃതിയെക്കുറിച്ച് പരാതിപ്പെട്ടിരുന്നു. കുട്ടി വികൃതികള്‍ തുടര്‍ന്നതോടെ അമ്മ കുട്ടിയുടെ തല ചുമരില്‍ ഇടിപ്പിച്ച ശേഷം കഴുത്തില്‍ ഫോണ്‍ കേബിള്‍ മുറുക്കി കൊലചെയ്യുകയായിരുന്നു. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം നടന്നത്. പിതാവിന്റെ പരാതിയില്‍ അമ്മയെ അറസ്റ്റ് ചെയ്തു.

അമ്മ സവിത കക്ക്‌ഡേയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഭര്‍ത്താവിന്റെ അമ്മയുടെ മരണാന്തര ചടങ്ങുകള്‍ക്കായി പോയതിനാല്‍ ഭര്‍ത്താവും മറ്റ് ബന്ധുക്കളും വീട്ടിലില്ലായിരുന്നു. ഭിത്തിയില്‍ ഇടിച്ചും ഒച്ചയിട്ടും വീട്ടിലൂടെ നടന്നിരുന്ന കുട്ടിയോട് ശബ്ദം കുറയ്ക്കാന്‍ സവിത നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കുട്ടി ഇത് അനുസരിച്ചില്ല. തുടര്‍ന്നായിരുന്നു കുഞ്ഞിനെ മര്‍ദ്ദിച്ചത്.

തിരികെയെത്തിയ ഭര്‍ത്താവ് ദീപക് അര്‍ജ്ജുന്‍ കക്കഡേ വീട്ടിലെ ഹാളില്‍ ഇരിക്കുന്ന സവിതയേയും മകളുടെ ചലനമറ്റ ശരീരവും കണ്ട് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കുട്ടിയെ കൊലപ്പെടുത്തിയത് താനാണെന്ന് സവിത വിശദമാക്കിയതായി ദീപക് പറഞ്ഞു. കുട്ടിയുടെ മൃതശരീരം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു. അമ്മയ്‌ക്കെതിരേ പോലീസ് കൊലപാതകക്കുറ്റമാണ് ചാര്‍ജ് ചെയ്തിരിക്കുന്നത്.

follow us: PATHRAM ONILNE LATEST NEWS

pathram:
Related Post
Leave a Comment