കോഴിക്കോട്ട് ചികിത്സയിലിരിക്കെ കൊവിഡ് ബാധിതൻ മരിച്ചു: ഇന്നത്തെ രണ്ടാമത്തെ മരണം

കോഴിക്കോട് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കല്ലായ് പള്ളിക്കണ്ടി സ്വദേശി കെ ടി ആലിക്കോയയാണ് മരിച്ചത്. 77 വയസായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ആലിക്കോയ. മരണകാരണം ഹൃദയാഘാതമാണ്.

നേരത്തെ കൊല്ലത്ത് ചികിത്സയിലായിരുന്ന 73കാരി മരിച്ചിരുന്നു. കൊട്ടാരക്കര തലച്ചിറ സ്വദേശിനി അസ്മ ബീവിയാണ് മരിച്ചത്. കൊവിഡിനെ തുടർന്ന് ഈ മാസം 20ാം തീയതിയാണ് അസ്മ ബീവിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് രോഗം ഗുരുതരമായി. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.

pathram desk 1:
Related Post
Leave a Comment