ലോകത്ത് കോവിഡ് രോഗികള്‍ 1.71 കോടി കവിഞ്ഞു

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചയരുന്നു. ഇതുവരെ 17,187,409 പേരിലേക്ക് കൊറോണ വൈറസ് എത്തി. 670,201 പേര്‍ മരണമടഞ്ഞു. 10,697,976 ആളുകള്‍ രോഗമുക്തി നേടിയപ്പോള്‍, 5,819,232 ആളുകള്‍ ചികിത്സയില്‍ തുടരുകയാണ്. അമേരിക്കയില്‍ രോഗികളുടെ എണ്ണം 45 ലക്ഷവും ബ്രസീലില്‍ 25 ലക്ഷവും കടന്നു. അമേരിക്കയില്‍ 1.53 ലക്ഷം ആളുകളും ബ്രസീലില്‍ 90,000ല്‍ ഏറെ പേരും മരിച്ചു. കൊവിഡിനെ പിടിച്ചുകെട്ട എന്ന് അഭിമാനിച്ചിരുന്ന സ്‌പെയിനില്‍ ഇന്നലെ ആയിരത്തിലേറെ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ത്യയില്‍ 35,000 പേര്‍ മരണമടഞ്ഞുവെങ്കിലും രോഗമുക്തി നേടിയവരുടെ എണ്ണം 10 ലക്ഷവും കടന്നു.

അമേരിക്കയില്‍ 4,568,037 പേര്‍ രോഗികളായി. 153,840 പേര്‍ മരണമടഞ്ഞു. 1267 പേരാണ് ഒരു ദിവസത്തിനുള്ളില്‍ മരിച്ചത്. ബ്രസീലില്‍ 2,555,518 പേര്‍ രോഗികളായി. 90,188 പേര്‍ മരണമടഞ്ഞു. ഇന്ത്യയില്‍ 1,584,384 പേര്‍ രോഗികളായി. 35,003 പേര്‍ മരണമടഞ്ഞു. റഷ്യയില്‍ 828,990 പേരിലേക്ക് വൈറസ് എത്തി. 13,673 ആളുകളാണ് മരിച്ചത്. ദക്ഷിണാഫ്രിക്കയില്‍ 471,123 പേര്‍ രോഗികളായപ്പോള്‍ 7,497 പേര്‍മരിച്ചു.

മെക്‌സിക്കോ ആണ് രോഗബാധയും മരണനിരക്കും കുതിച്ചുയരുന്ന മറ്റൊരു രാജ്യം. 408,449 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 45,361പേര്‍ മരണമടഞ്ഞു. പെറുവില്‍ 400,683 പേര്‍ രോഗികളായി. 18,816 പേര്‍ മരണമടഞ്ഞു. ചിലിയില്‍ 351,575 പേര്‍ രോഗികളായി. 9,278ആളുകള്‍ മരിച്ചു. സ്‌പെയിനില്‍ 329,721 പേരിലേക്ക് വൈറസ് എത്തി. 1153 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 28,441 പേര്‍ ഇതിനകം മരണമടഞ്ഞു. രോഗികളുടെ പട്ടികയില്‍ പത്താമതുള്ള ബ്രിട്ടണില്‍ 301,455 പേര്‍ രോഗികളായപ്പോള്‍, 45,961 പേര്‍ മരണമടഞ്ഞു.

pathram:
Related Post
Leave a Comment