വന്നതും പോയതും അറിഞ്ഞില്ല..!!! മുംബൈ ചേരികളിൽ 57% പേർക്കും കോവിഡ് വന്നു പോയെന്ന് പഠനം

മുംബൈയിലെ ചേരികളിൽ 57% പേർക്കും താമസസമുച്ചയങ്ങളിൽ 16 ശതമാനത്തിനും കോവിഡ് വന്നു പോയതായി കണ്ടെത്തൽ. ചിലർ കോവിഡിനെതിരെ ആർജിത പ്രതിരോധശേഷി കൈവരിച്ചെന്ന സൂചനകളും നിതി ആയോഗ്, മുംബൈ കോർപറേഷൻ, ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് എന്നിവയുടെ പഠനത്തിലുണ്ട്.

8870 പേർക്കിടയിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും പേരിൽ കോവിഡിന് എതിരെയുള്ള ആന്റിബോഡി കണ്ടെത്തിയത്. കോവിഡ് ബാധിക്കുകയും അതിനോടു ശരീരം പൊരുതി പ്രതിരോധ ശേഷി ആർജിക്കുകയും ചെയ്തെന്നാണ് ആന്റിബോഡിയുടെ സാന്നിധ്യം വ്യക്തമാക്കുന്നത്. ഇതിൽ നിന്ന് ചേരിമേഖലയിൽ വലിയൊരു വിഭാഗത്തിനു കോവിഡ് വന്നുപോയി എന്ന് അനുമാനിക്കാമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.

മഹാരാഷ്ട്രയിൽ ഇന്നലെ കോവിഡ് പോസിറ്റീവ് ആയത് 9,211 പേർ. 298 പേർ കൂടി മരിച്ചു; മൊത്തം മരണം 14,463.

തമിഴ്നാട്ടിൽ ഇന്നലെ 6,426 പേർക്കു കോവിഡ്. 82 പേർ മരിച്ചതോടെ കോവിഡ് മരണം 3,741 ആയി. 3 സ്റ്റാഫ് അംഗങ്ങൾക്കു കോവിഡ് കണ്ടെത്തിയതോടെ ഗവർണർ ബൻവാരിലാൽ പുരോഹിത് 7 ദിവസം ക്വാറന്റീനിൽ പ്രവേശിച്ചു.

കർണാടകയിൽ 5,503 പേർ കൂടി കോവിഡ്. 92 പേർ കൂടി മരിച്ചു; ആകെ മരണം 2,147.ബെംഗളൂരുവിലെ 198 വാർഡുകളിൽ 175 ലും നൂറിലേറെ കോവിഡ് ബാധിതർ.

pathram desk 2:
Related Post
Leave a Comment