പ്രമുഖ സംവിധായകൻ രാജമൗലിക്ക് കൊവിഡ്

പ്രശസ്ത സംവിധായകൻ എസ് എസ് രാജമൗലിക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. തൻ്റെ ഫേസ്ബുക്ക് പേജിലൂടെ രാജമൗലി തന്നെയാണ് വിവരം പങ്കുവച്ചത്. കുടുംബാംഗങ്ങ്ള്ക്കും കൊവിഡ് പോസിറ്റീവാണെന്ന് അദേഹം അറിയിച്ചു. രോഗമുക്തി നേടിയാൽ പ്ലാസ്മ ദാനം ചെയ്യുമെന്നും അദ്ദേഹം കുറിച്ചു.

“എനിക്കും കുടുംബാംഗങ്ങൾക്കും കുറച്ചു ദിവസങ്ങൾക്ക് മുൻപ് ചെറിയ പനി വന്നു. പനി ക്രമേന കുറഞ്ഞു എങ്കിലും ഞങ്ങൾ ടെസ്റ്റ് ചെയ്തു. റിസൽട്ട് വന്നപ്പോൾ കൊവിഡ് പോസിറ്റീവാണ്. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ഞങ്ങൾ വീട്ടിൽ ക്വാറൻ്റീനിൽ കഴിയുകയാണ്. ഞങ്ങൾക്ക് രോഗലക്ഷണങ്ങൾ ഇല്ല. വലിയ പ്രശ്നങ്ങൾ ഇല്ല. ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങൾ ഞങ്ങൾ പാലിക്കുന്നുണ്ട്. പ്ലാസ്മ ദാനം ചെയ്യാൻ ആൻ്റിബോഡി ഡെവലപ്പ് ആവാൻ ഞങ്ങൾ കാത്തു നിൽക്കുകയാണ്.”- അദ്ദേഹം കുറിച്ചു.

2001ൽ സ്റ്റുഡൻ്റ് നമ്പർ വൺ എന്ന സിനിമയിലൂടെയാണ് രാജമൗലി സിനിമാ മേഖലയിൽ എത്തുന്നത്. മഗധീര (2009), ഈഗ (2012) എന്നീ സിനിമകൾ അദ്ദേഹത്തെ തെലുങ്ക് സിനിമയിലെ സൂപ്പർ സംവിധായകനാക്കി. ബാഹുബലി ചിത്രങ്ങളിലൂടെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാൾ എന്ന നേട്ടവും അദ്ദേഹത്തിനു സ്വന്തമായി.

pathram desk 1:
Related Post
Leave a Comment