കണ്ടെയ്ൻമെന്റ് സോണില്‍നിന്നു പുറത്തു കടക്കാന്‍ യുവാക്കളുടെ പുതിയ മാര്‍ഗം; ഒടുവില്‍ സംഭവിച്ചത്…

കണ്ടെയ്ൻമെന്റ് സോണില്‍നിന്നു പുറത്തു കടക്കാന്‍ റെയില്‍വേ ട്രാക്കിലൂടെ യുവാക്കളുടെ സാഹസിക ബൈക്ക് യാത്ര. വിവരമറി‍ഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥരെത്തിയതോടെ ബൈക്ക് ഉപേക്ഷിച്ച് യുവാക്കൾ മുങ്ങി. കണ്ടാലറിയാവുന്ന രണ്ടു പേര്‍ക്കെതിരെ റെയിൽവേ സുരക്ഷാ സേന കേസെടുത്തു. റോഡെല്ലാം അടച്ചപ്പോള്‍ പുറത്തിത്തിറങ്ങി കറങ്ങാന്‍ രണ്ടു വിരുതന്‍മാര്‍ കണ്ടു പിടിച്ച മാര്‍ഗമായിരുന്നു റെയിൽവേ ട്രാക്ക് വഴിയുള്ള രക്ഷപെടൽ.

ആരോ ഈ അഭ്യാസം റെയില്‍വേ അധികൃതരെ അറിയിച്ചു. കരുനാഗപ്പള്ളിക്കും ഓച്ചിറയ്ക്കും ഇടയില്‍ യാത്രയ്ക്ക് റെഡ് സിഗ്നനല്‍ വീണു. ബൈക്ക് ഉപേക്ഷിച്ച് രണ്ടു പേരും ട്രാക്കിലൂടെ തന്നെ തിരികെ ഓടി. ചവറ സ്വദേശിയായ ദീപുവിന്റെ പേരിലുള്ളതാണ് ബൈക്ക്. ഓടിച്ചത് ഇയാളല്ലെന്നാണ് മൊഴി. ബൈക്ക് ആര്‍പിഎഫിന്റെ കസ്റ്റഡിയിലാണ്. അതിക്രമിച്ചു കടക്കല്‍, മാര്‍ഗ തടസമുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകൾ ചുമത്തി കണ്ടാലറിയാവുന്ന രണ്ടു പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

follow us: PATHRAM ONLINE LATEST NEWS

pathram:
Related Post
Leave a Comment