കൊല്ലം: ഉത്രാ വധക്കേസില്‍ രണ്ടാം പ്രതി സുരേഷിനെ മാപ്പ് സാക്ഷിയാക്കി. മാപ്പ് സാക്ഷിയാക്കാന്‍ എതിര്‍പ്പില്ലെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി. സുരേഷിനെ മാപ്പ് സാക്ഷിയാക്കിയേക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഉത്രയെ കൊല്ലാന്‍ ഉപയോഗിച്ച പാമ്പിനെ സൂരജിന് നല്‍കിയത് പാമ്പുപിടുത്തക്കാരന്‍ കൂടിയായ സുരേഷായിരുന്നു. ആദ്യം അണലിയേയും പിന്നീട് മൂര്‍ഖനേയുമായിരുന്നു നല്‍കിയത്. സുരേഷിന്റെ ചിറക്കരയിലെ വീട്ടിലെത്തിയാണ് സൂരജ് പാമ്പിനെ വാങ്ങിയത്.
രണ്ട് പാമ്പുകള്‍ക്കായി പതിനായിരം രൂപയും നല്‍കിയിരുന്നു. സൂരജ് പാമ്പിനെ വാങ്ങിയതിന് സുരേഷിന്റെ മകന്‍ ഉള്‍പ്പെടെ സാക്ഷിയായിരുന്നു. ഇത് കേസില്‍ നിര്‍ണായകമായി. പാമ്പിനെ അനധികൃതമായി കൈവശം വച്ചതിന് സുരേഷിനെതിരെ വനംവകുപ്പും കേസെടുത്തിരുന്നു.
Leave a Comment