ഫോർട്ട്‌ കൊച്ചി, കളമശ്ശേരി, ഇടപ്പള്ളി, ചേരാനെല്ലൂർ പ്രദേശങ്ങളിൽ കൂടുതൽ കേസുകൾ; എറണാകുളത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

ജില്ലയിലെ കൂടുതൽ സ്ഥലങ്ങളിൽ കോവിഡ് വ്യാപനം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഇന്നു ചേർന്ന വീഡിയോ കോൺഫറൻസിൽ തീരുമാനമായി.

ഫോർട്ട്‌ കൊച്ചി, കളമശ്ശേരി, ഇടപ്പള്ളി, ചേരാനെല്ലൂർ പ്രദേശങ്ങളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്. ഇവിടെ നിയന്ത്രണങ്ങൾ കർശനമാക്കും.

ജില്ലയിൽ ഇതുവരെ ഒരുലക്ഷത്തിൽ അധികം പേരുടെ സാമ്പിളുകൾ പരിശോധിച്ചു. സർക്കാർ, സ്വകാര്യ ലാബുകളിൽ ആയാണ് സാംപിള്കൾ പരിശോധിച്ചത്. ആന്റിബോഡി പരിശോധനക്ക് പുറമെയാണിത്.

ഫോർട്ട്‌ കൊച്ചി മേഖലയിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ സൗകര്യമില്ലാത്തവർക്കായി കോവിഡ് കെയർ സെന്ററുകൾ അടിയന്തരമായി ആരംഭിക്കാൻ കോർപറേഷൻ അധികാരികൾക്ക് നിർദേശം നൽകും.

ജില്ലയിൽ ഇതുവരെ എഫ്. എൽ. ടി. സി കളിൽ 7887 കിടക്കകൾ സജ്ജമാക്കിയിട്ടുണ്ട്.

follow us: PATHRAM ONLINE LATEST NEWS

pathram:
Leave a Comment