ജില്ലയില്‍ സാമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ലെന്ന് മലപ്പുറം ജില്ലാ കളക്ടര്‍; പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

മലപ്പുറം ജില്ലയില്‍ ഇതുവരെ സാമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ലെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍. നിലവില്‍ ഗുരുതര സാഹചര്യമുള്ളത് കൊണ്ടോട്ടി മേഖലയിലാണ്. ഇവിടെ 468 പേര്‍ക്ക് നടത്തിയ പരിശോധനയില്‍ 112 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഈ മേഖലയില്‍ കൂടുതല്‍ പരിശോധനകള്‍ നടത്തും.

ഇന്നത്തെ ഫലങ്ങള്‍ കൂടി വന്ന ശേഷം കൊണ്ടോട്ടി താലൂക്കില്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടു വരുന്നത് പരിശോധിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു.

മലപ്പുറത്തെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

പൊന്നാനി നഗരസഭ,കൊണ്ടൊട്ടി നഗരസഭ,നിലമ്പൂര്‍ നഗരസഭ ,പെരുവള്ളൂര്‍ ഗ്രാമപഞ്ചായത് വാര്‍ഡ് 03,12,13,18,19.

മമ്പാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 02,03,11,12,13.

പള്ളിക്കല്‍ ഗ്രാമപഞ്ചായത് വാര്‍ഡ് 03, 07,08,09,10,11,12,13,15

pathram:
Related Post
Leave a Comment