ബത്തേരിയും കൊണ്ടോട്ടിയും ആശങ്ക ഉയര്‍ത്തുന്നു; ലാര്‍ജ് ക്ലസ്റ്ററുകളാകുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയും മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയും ലാര്‍ജ് ക്ലസ്റ്ററുകളാകാനുള്ള സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് അവലോകന യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഈ സൂചന നല്‍കിയത്.

സുല്‍ത്താന്‍ ബത്തേരിയില്‍ വലിയൊരു വ്യാപാര സ്ഥാപനത്തിലെ 15 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ സ്ഥാപനത്തിലെ ജീവനക്കാരുമായുള്ള സമ്പര്‍ക്കത്തില്‍ 300-ലധികം പേര്‍ വരുമെന്നാണ് കണക്കാക്കുന്നത്. ഇവരെയെല്ലാം കണ്ടെത്തി പരിശോധന നടത്തിവരുകയാണ്.

വാളാട് ഒരു കുടുംബത്തിലെ ഏഴ് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവിടെ സമ്പര്‍ക്കത്തിലുള്ള 110 പേരുടെ സാമ്പിള്‍ പരിശോധന നടത്തുന്നുണ്ട്.

കൊണ്ടോട്ടി ഹൈ റിസ്‌ക് ക്ലസ്റ്ററാകുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ സമ്പര്‍ക്കത്തിലൂടെ 40 പേര്‍ക്കാണ് രോഗം ബാധിച്ചത്‌.

കാസര്‍കോട് ചെങ്കള പഞ്ചായത്തില്‍ ഒരു വിവാഹത്തില്‍ പങ്കെടുത്ത 43 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

FOLLOW US: pathram online lateste news

pathram:
Related Post
Leave a Comment