3 എന്നത് 8 ആക്കി; ലോട്ടറി നമ്പര്‍ തിരുത്തി സമ്മാനത്തുക തട്ടിയെടുത്തു

ലോട്ടറിയുടെ നമ്പർ തിരുത്തി സമ്മാനത്തുക തട്ടിയെടുത്തതായി പരാതി. പാലക്കാട്‌ കൊഴിഞ്ഞാമ്പാറ ചള്ളപ്പാതയിലായിരുന്നു സംഭവം. കാറിൽ ലോട്ടറി വിൽപന നടത്തുന്ന പൊൽപ്പുള്ളി പനയൂർ അത്തിക്കോട് സ്വദേശി ജനാർദനനെയാണു കബളിപ്പിച്ചത്. വെള്ളിയാഴ്ച നറുക്കെടുത്ത അക്ഷയ ലോട്ടറിയുടെ നാലാം സമ്മാനമായ 5000 രൂപയ്ക്ക് അർഹമായ നമ്പർ തിരുത്തിയാണു തട്ടിപ്പു നടത്തിയത്.

6381 എന്ന നമ്പറിനാണ് സമ്മാനം ലഭിച്ചത്. എന്നാൽ AK 206331 എന്ന ലോട്ടറി ടിക്കറ്റിലെ അഞ്ചാമത്തെ അക്കമായ 3 തിരുത്തി 8 ആക്കിയാണു തട്ടിപ്പ് നടത്തിയത്.ലോട്ടറിയുമായി ട്രഷറിയിൽ എത്തിയപ്പോഴാണു ജനാർദനൻ കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. ഇതു സംബന്ധിച്ച് ജനാർദനൻ കൊഴിഞ്ഞാമ്പാറ പൊലീസിന് പരാതി നൽകി. അന്വേഷണം ആരംഭിച്ചതായി എസ്ഐ എസ്. അൻഷാദ് പറഞ്ഞു. നറുക്കെടുത്ത നമ്പർ ലോട്ടറിയിൽ സ്കാൻ ചെയ്ത് ഉറപ്പാക്കിയ ശേഷം മാത്രമേ വിൽപനക്കാർ സമ്മാനത്തുക കൈമാറാവൂ എന്നും എസ്ഐ പറഞ്ഞു.

FOLLOW US: pathram online

pathram:
Related Post
Leave a Comment