സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു; കുടുംബാംഗങ്ങള്‍ക്കും രോഗം

ആലപ്പുഴ: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. വെള്ളിയാഴ്ച മരിച്ച ആലപ്പുഴ കോടംതുരുത്ത് സ്വദേശി ശാരദ (78)യുടെ പരിശോധന ഫലം പോസിറ്റീവ് ആയി. ശാരദയുടെ മകനും മരുമകളും ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചു. ശാരദയുടെ മൃതദേഹം ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കാസര്‍കോട്, മലപ്പുറം, കോഴിക്കോട് സ്വദേശികളായ നാലു പേരും ഞായറാഴ്ച മരിച്ചു. തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി വര്‍ഗീസ്(71) തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ മരിച്ച തിരൂരങ്ങാടി സ്വദേശി അബ്ദുല്‍ ഖാദറിന്റെ (71) രോഗബാധയുടെ ഉറവിടം വ്യക്തമല്ല.

രോഗ ലക്ഷണങ്ങളോടെ 18ന് മെഡിക്കല്‍ കോളജില്‍ പ്രവേശിച്ച അബ്ദുല്‍ ഖാദറിന് 19നാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്നു പ്ലാസ്മാ തെറാപ്പിക്കു വിധേനാക്കി. ആരോഗ്യനില വഷളായതിനെത്തുടര്‍ന്നു 21ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. കാസര്‍കോട് കുമ്പള ആരിക്കാടി സ്വദേശി അബ്ദുല്‍ റഹ്മാന്‍ പരിയാരം മെഡിക്കല്‍ കോളജില്‍വച്ചാണ് മരിച്ചത്. എഴുപതുകാരനായ അബ്ദുള്‍ റഹ്മാന് റാപ്പിഡ് ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കാസര്‍കോട് ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.

follow us pathram online

pathram:
Related Post
Leave a Comment