സംസ്ഥാനത്ത് ഇന്ന് 3 കൊവിഡ് മരണം

സംസ്ഥാനത്ത് ഇന്ന് 3 കൊവിഡ് മരണം.
കാസർഗോഡ് കുമ്പള ആരിക്കാടി സ്വദേശി അബ്ദുൾ റഹ്മാൻ ആണ് മരിച്ചത്. 70 വയസ്സായിരുന്നു. പരിയാരം മെഡിക്കൽ കോളേജിൽ വച്ചായിരുന്നു മരണം. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് കാസർകോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മലപ്പുറം തിരൂരങ്ങാടി വെള്ളിനികാട് റോഡിൽ കല്ലിങ്കലകത്ത് അബ്ദുൽ ഖാദിർ എന്ന കുഞ്ഞിമോൻ ഹാജി ആണ് മരിച്ചത്. 69 വയസ്സായിരുന്നു പ്രായം. കഴിഞ്ഞ ആഴ്ച്ചയാണ് കോവിഡ് പൊസറ്റീവായതിനെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.
ന്യൂമോണിയയും ഉണ്ടായിരുന്നു.ഇരിങ്ങാലക്കുടയിൽ കൂത്തുപറമ്പിൽ പളളൻ വീട്ടിൽ വർഗീസാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 63 ആയി.

pathram desk 1:
Related Post
Leave a Comment