സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം

സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം. മലപ്പുറത്തിന് പിന്നാലെ കാസര്‍ഗോഡും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണം 61 ആയി.

മലപ്പുറം തിരൂരങ്ങാടിയില്‍ 71കാരനായ അബ്ദുല്‍ ഖാദറാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ന്യൂമോണിയയും ശ്വാസതടസവും മൂലം മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഈ മാസം 19നാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.

കാസര്‍ഗോഡ് കുമ്പളയിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ആരിക്കാടി സ്വദേശി അബ്ദുല്‍ റഹ്മാന്‍ (70) ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഇന്നലെ മാത്രം സംസ്ഥാനത്ത് അഞ്ച് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കാസര്‍ഗോഡ്, വയനാട്, പാലക്കാട് എന്നിവിടങ്ങളിലും എറമാകുളത്ത് രണ്ട് മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

pathram:
Related Post
Leave a Comment