രാജ്യത്തെ കോവിഡ് മരണനിരക്ക് കുത്തനെ കുറഞ്ഞു

ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് 19 മരണനിരക്ക് 2.35 ശതമാനമായി കുത്തനെ കുറഞ്ഞതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍. ലോകത്തിലെ ഏറ്റവും താഴ്ന്ന മരണനിരക്കുകളിലൊന്നാണ് ഇന്ത്യയിലേതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

മരണനിരക്കില്‍ തുടര്‍ച്ചയായി രേഖപ്പെടുത്തിയ കുറവ് കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണെന്നും മന്ത്രാലയം പറഞ്ഞു. കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 32,223 പേരാണ് രോഗമുക്തി നേടിയത്. രാജ്യത്ത് സുഖം പ്രാപിച്ചത് 8,49,431 രോഗികളാണ്. ഇതോടെ രോഗമുക്തി നിരക്കിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ 63.54 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ഇതനുസരിച്ച് രോഗമുക്തിനേടിയകേസുകളും ചികിത്സയിലുള്ളകേസുകളും തമ്മിലുളള അന്തരം 3,93,360 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒറ്റദിവസം കൊണ്ട് 4,20,898 കൊറോണ പരിശോധനകള്‍ നടത്തിയതായി ആരോഗ്യ മന്ത്രാലയ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 3,50,000 ടെസ്റ്റുകള്‍ നടത്തിയതായും മന്ത്രാലയം അറിയിച്ചു. പത്തുലക്ഷം പേര്‍ക്ക് 11,485 എന്ന തോതിലാണ് പരിശോധന നടത്തുന്നത്. ലാബുകളുടെ എണ്ണത്തിലുണ്ടായ വര്‍ധനയാണ് ഇതിന് ഒരു കാരണമായി പറയുന്നത്. 1301 ലാബുകളാണ് ഉള്ളത്. ഇതില്‍ 902 എണ്ണം സര്‍ക്കാല്‍ ലാബുകളും 399 എണ്ണം സ്വകാര്യ ലാബുകളുമാണ്.

FOLLOW US: pathram online

pathram:
Related Post
Leave a Comment