100 രൂപ കൈക്കൂലി നല്‍കിയില്ല; വില്‍ക്കാന്‍വച്ച മുട്ടകളെല്ലാം തട്ടിമറിച്ച് നശിപ്പിച്ചു

14 കാരന്‍ വഴിയോരത്ത് വില്‍ക്കാന്‍ വെച്ച മുട്ടകള്‍ തട്ടിമറിച്ച് അധികൃതര്‍. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വില്‍പനകള്‍ക്ക് ചിലയിടങ്ങളില്‍ വിലക്കുമായി വന്ന അധികൃതരാണ് ഈ ദുഷ്പ്രവൃത്തി ചെയ്തത്. ഇൻഡോറിൽ നടന്ന സംഭവം ആരോ വീഡിയോയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ ഇട്ടതിനെത്തുടർന്ന് വലിയ ചർച്ചയായിരിക്കുകയാണ്.

മുട്ട വില്‍ക്കാനനുവദിക്കാന്‍ 100 രൂപ അധികൃതര്‍ കൈക്കൂലി ആവശ്യപ്പെട്ടെന്നും ഇത് നല്‍കാതെ വന്നപ്പോഴാണ് മുട്ടകള്‍ വെച്ച വണ്ടി കീഴ്‌മേല്‍ മറിച്ചിട്ടതെന്നും ബാലന്‍ വീഡിയോയില്‍ ആരോപിച്ചു. മഹാമാരിയെത്തുടര്‍ന്ന് താന്‍ ഉപജീവനത്തിനായി കഷ്ടപ്പെടുകയാണെന്നും ഈ മുട്ടകള്‍ വില്‍ക്കാനാവാതെ വന്നാല്‍ താന്‍ കൂടുതല്‍ കഷ്ടത്തിലാവുമെന്നും പയ്യന്‍ വൈറലായ വീഡിയോയില്‍ പറയുന്നുണ്ട്.

എന്നാൽ നിർദാക്ഷിണ്യം വണ്ടിമറിച്ചിടുകയായിരുന്നു അധികൃതർ. പയ്യന്‍ അധികൃതരോട് രോഷത്തോടെ സംസാരിക്കുന്നത് വീഡിയോയില്‍ കാണാം.

ഒന്നിടവിട്ട ദിവസങ്ങളില്‍ റോഡിന്റെ വലതുവശത്തെയും ഇടതുവശത്തെയും കച്ചവടങ്ങള്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് 14കാരന്റെ കച്ചവടത്തിന് തടസ്സം നേരിട്ടത്.

follow us: PATHRAM ONLINE LATEST NEWS

pathram:
Related Post
Leave a Comment