ആ വാർത്തകൾ തെറ്റാണെന്ന് അമിതാഭ് ബച്ചൻ

കോറോണ മുക്തനായെന്ന വാര്‍ത്തകള്‍ നിഷേധിച്ച് പ്രശസ്ത ബോളീവുഡ് താരം അമിതാഭ് ബച്ചന്‍. ബച്ചന്റെ പരിശോധന ഫലം നെഗറ്റീവാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് വാര്‍ത്തകള്‍ വസ്തുത വിരുദ്ധമാണെന്ന് വ്യക്തമാക്കി അമിതാഭ് ബച്ചന്‍ രംഗത്തെത്തിയത്.ഈ വാര്‍ത്ത ശരിയല്ല, വ്യാജവും നിരുത്തരവാദപരവുമായ വാര്‍ത്തയാണിത്. തിരുത്താന്‍ കഴിയാത്ത കള്ളമാണിത്’. ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചു. ഒരു ദേശീയ ദൃശ്യ മാദ്ധ്യമത്തില്‍ വന്ന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് അമിതാഭ് ബച്ചന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഇക്കഴിഞ്ഞ ജൂലൈ 11 നാണ് അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും കൊറോണ സ്ഥിരീകരിക്കുന്നത്. പിന്നീട് ഇരുവരെയും നാനാവതി ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഐശ്വര്യ റായിക്കും മകള്‍ ആരാധ്യക്കും രോഗബാധ സ്ഥിരീകരിച്ചു. അതേസമയം ബച്ചന്‍ കുടുംബത്തിലെ മറ്റ് അംഗങ്ങളായ ജയാ ബച്ചന്‍, ശ്വേത ബച്ചന്‍ നന്ദ, മകള്‍ അഗസ്ത്യ, നവ്യ നവേലി എന്നിവരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായിരുന്നു.

Follow us on pathram online

pathram desk 2:
Leave a Comment