മഹാരാഷ്ട്രയില്‍ സ്ഥിതി അതീവ ഗുരുതരം; ഇന്ന് 9,895 പേര്‍ക്കു കൂടി കോവിഡ്

ആശങ്കയായി മഹാരാഷ്ട്രയില്‍ കോവിഡ് കണക്കുകള്‍. ഇന്ന് സംസ്ഥാനത്ത് 9,895 പേര്‍ക്കു കൂടി കോവിഡ്19 സ്ഥിരീകരിക്കുകയും 298 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ മഹാരാഷ്ട്രയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,47,502 ആയി. ഇതില്‍ 1,36,980 എണ്ണം സജീവ കേസുകളാണ്. 1,94,253 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 12,854 പേര്‍ മരിച്ചതായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു.

മുംബൈയില്‍ ഇന്ന് 1,257 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 55 പേര്‍ മരിക്കുകയും ചെയ്തു. മുംബൈയില്‍ ഇതുവരെ 1,05,829 പേര്‍ക്കാണ് ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചത്. 5,927 പേര്‍ മരിക്കുകയും ചെയ്തതായി ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ അറിയിച്ചു.

അതേസമയം കര്‍ണാടകയില്‍ ഇന്ന് അയ്യായിരത്തില്‍ അധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 5,030 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 2,207 കേസുകള്‍ ബെംഗളൂരു അര്‍ബനില്‍നിന്നാണ്. സംസ്ഥാനത്ത് ഇതുവരെ 80,863 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ന് 97 പേരാണ് മരിച്ചതെന്നും ഇതുവരെയുള്ള ആകെ മരണസംഖ്യ 1,616 ആണെന്നും കര്‍ണാടക ആരോഗ്യവകുപ്പ് അറിയിച്ചു.

follow us: PATHRAM ONLINE

pathram:
Leave a Comment