കോവിഡ്: തമിഴ്‌നാട്ടില്‍ വന്‍ വര്‍ധന; ഇത്രയധികം പേര്‍ക്ക് രോഗബാധ ആദ്യമായി

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ വന്‍വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ റിപ്പോര്‍ട്ട് ചെയ്തത് 6,472പുതിയ കോവിഡ് കേസുകളാണ്. സംസ്ഥാനത്ത് കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ആദ്യമായാണ് ഇത്രയധികം പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതര്‍ രണ്ടുലക്ഷത്തിനടുത്തെത്തി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 9 പേര്‍ വിദേശത്ത് നിന്നെത്തിയവരും കേരളത്തില്‍ നിന്നുളള അഞ്ചുപേര്‍ ഉള്‍പ്പടെ നാല്‍പതുപേര്‍ അന്യസംസ്ഥാനത്ത് നിന്നെത്തിയവരുമാണ്.

88 പേര്‍ ഇന്ന് മരിച്ചു. 3,232 ആണ് ആകെ മരണസംഖ്യ. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത 1,92,964 കേസുകളില്‍ 1,36,793 പേരും രോഗമുക്തി നേടി. 5,210 പേരാണ് ഇന്ന് രോഗമുക്തിനേടി ആശുപത്രി വിട്ടത്.

52,939 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 21,57,869 സാമ്പിളുകള്‍ ഇതുവരെ പരിശോധിച്ചു.

FOLLOW US: pathram online

pathram:
Related Post
Leave a Comment