ആളുകള്‍ക്ക് വീട്ടിലുള്ളവരില്‍ നിന്ന് കോവിഡ് പകരാന്‍ സാധ്യത കൂടുതലെന്ന് ദക്ഷിണകൊറിയന്‍ പഠനം. വീടിനു പുറത്തുള്ളവരുമായുള്ള സമ്പര്‍ക്കത്തെക്കാളും വീട്ടിലുള്ളവരുമായുള്ള സമ്പര്‍ക്കം കൊറോണ വൈറസ് ബാധിക്കാന്‍ കാരണമാകുന്നുവെന്ന് യു എസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷനില്‍(ഇഉഇ) പ്രസിദ്ധീകരിച്ച പഠനം പറയുന്നു .
കോവിഡ് ബാധിച്ച 5706 പേരുടെയും അവരുമായി സമ്പര്‍ക്കത്തില്‍ വന്ന 59000 ആളുകളുടെയും വിവരങ്ങളാണ് പഠനത്തിനുപയോഗിച്ചത്. വീടിനു പുറത്തുള്ളവരുമായുള്ള സമ്പര്‍ക്കത്തില്‍ നൂറില്‍ രണ്ടുപേര്‍ക്കു മാത്രമാണ് കോവിഡ് വന്നത്. എന്നാല്‍ സ്വന്തം കുടുംബത്തില്‍ നിന്നുള്ള സമ്പര്‍ക്കം മൂലം പത്തില്‍ ഒരാള്‍ക്ക് വീതം കോവിഡ് ബാധിച്ചതായി പഠനത്തില്‍ കണ്ടു.
ആദ്യമായി രോഗം സ്ഥിരീകരിച്ച ആള്‍ കൗമാരക്കാരനോ പ്രായം അറുപതുകളിലും എഴുപതുകളിലും ഉള്ളവരോ ആയ കേസുകളില്‍ പ്രായമനുസരിച്ചു വീടിനുള്ളിലെ രോഗനിരക്ക് കൂടുതല്‍ ആയിരുന്നു. പ്രായമായവര്‍ക്ക് കൂടുതല്‍ സംരക്ഷണവും പിന്തുണയും ആവശ്യമായതുകൊണ്ടുതന്നെയാകാം ഇവര്‍ കുടുംബാംഗങ്ങളുമായി അടുത്തിടപഴകിയതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ കൊറിയ സെന്റര്‍ ഫോര്‍ ഡിസീസ് ആന്‍ഡ് പ്രിവന്‍ഷന്‍ (KCDC) ഡയറക്ടര്‍ ആയ ജിയോങ് യുന്‍ കിയോങ്
ഒന്‍പതു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് രോഗസാധ്യത കുറവാണെന്നും എന്നാല്‍ മുതിര്‍ന്നവരെ അപേക്ഷിച്ചു കുട്ടികളില്‍ പലപ്പോഴും ലക്ഷണങ്ങള്‍ പ്രകടമാവാറില്ല (അസിംപ്റ്റമാറ്റിക് ) എന്നും ഇത് ഈ പ്രായത്തിലുള്ള കുട്ടികളുടെ വിവരങ്ങള്‍ പഠനത്തിലുള്‍പ്പെടുത്താന്‍ തടസമായി എന്നും ഗവേഷകര്‍ പറയുന്നു
Leave a Comment