തിരുവനന്തപുരത്ത് രണ്ട് പൊലീസുകാര്‍ക്ക് കൂടി കൊവിഡ്

തിരുവനന്തപുരത്ത് രണ്ട് പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. വട്ടിയൂര്‍ക്കാവ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ക്കും ഇന്റലിജന്‍സ് ആസ്ഥാനത്തെ ഡ്രൈവര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നഗരത്തില്‍ ഇതുവരെ 27 പൊലീസുകാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.

നേരത്തെ വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷനിലെ ആറ് പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഡ്യൂട്ടിയിലടക്കം മാറ്റം വരുത്തിയിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ ഒരു പൊലീസുകാരനുകൂടി കൊവിഡ് സ്ഥിരീകരിച്ചത്.

ഇന്റലിജന്‍സ് ആസ്ഥാനത്ത് ആദ്യമായാണ് ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇന്റലിജന്‍സ് ആസ്ഥാനത്ത് പൊലീസുകാരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്ന 17 പേരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. നിലവില്‍ തലസ്ഥാനത്ത് കൂടുതല്‍ പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.

pathram desk 1:
Related Post
Leave a Comment