മെയ് മാസത്തില്‍ ലഡാക്കിലെ അതിക്രമിച്ചു കയറിയ മുഴുവന്‍ പ്രദേശങ്ങളില്‍ നിന്നും ചൈന സൈന്യത്തെ പിന്‍വലിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. സൈനിക പിന്‍മാറ്റത്തിനായി നയതന്ത്ര-സൈനിക തലങ്ങളില്‍ പലതവണ ചര്‍ച്ചകള്‍ നടത്തിയിട്ടും ചൈന പൂര്‍ണ്ണമായും പിന്‍മാറാന്‍ തയ്യാറായിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 40,000 ത്തോളം ചൈനീസ് സൈനികര്‍ കിഴക്കന്‍ ലഡാക്ക് മേഖലയില്‍ തുടരുകയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
ഇന്ത്യ-ചൈന തര്‍ക്കം ആരംഭിച്ച പാംഗോങ് തടാകത്തിന് സമീപത്തുള്ള ഡെപ്‌സാങ് സമതല മേഖല, ഗോഗ്ര ഫിംഗേഴ്‌സ് മേഖല എന്നിവിടങ്ങളില്‍ ചൈനീസ് സൈനിക സാന്നിധ്യം ഇപ്പോഴുമുണ്ട്.
വ്യോമപ്രതിരോധ സംവിധാനങ്ങള്‍, സായുധ സേനാംഗങ്ങള്‍, പീരങ്കികള്‍ തുടങ്ങിയ സന്നാഹത്തോടെ നിലയുറപ്പിച്ച ചൈനീസ് സൈന്യം പിന്മാറ്റത്തിനുള്ള യാതൊരു ലക്ഷണങ്ങളും കാണിക്കുന്നില്ലെന്നാണ് വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫിംഗര്‍ 5 മേഖലയില്‍ ഒരു നിരീക്ഷണ പോസ്റ്റ് സൃഷ്ടിക്കാനാണ് ചൈനയുടെ നീക്കമെന്നും കരുതപ്പെടുന്നു.
നേരത്തെ നടന്ന ചര്‍ച്ചകളിലെ ധാരണകള്‍ പാലിക്കാന്‍ ചൈന സന്നദ്ധമാകാത്ത പക്ഷം ഉന്നതല ചര്‍ച്ചകള്‍ വീണ്ടും നടക്കാനിടയുണ്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് നടത്തിയതുപോലെയുള്ള ചര്‍ച്ചകള്‍ വേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.
follow us: PATHRAM ONLINE
Leave a Comment