കീം പരീക്ഷ എഴുതിയ ഒരു വിദ്യാർത്ഥിക്ക് കൂടി കോവിഡ്; ഇതോടെ രോഗം ബാധിച്ച വിദ്യാർത്ഥികളുടെ എണ്ണം…

എൻജിനീയറിംഗ് എൻട്രൻസ് പരീക്ഷ എഴുതിയ ഒരു വിദ്യാർത്ഥിക്ക് കൂടി കോവിഡ് . തിരുവനന്തപുരം പുല്ലുവിള സ്വദേശിയായ വിദ്യാർത്ഥിക്കാണ് കോവിഡ് . വഞ്ചിയൂരിലെ സ്കൂളിലാണ് പരീക്ഷ എഴുതിയത്.
ഇതോടെ കീം പരീക്ഷയെഴുതിയ വിദ്യാർത്ഥികളിൽ രോഗം ബാധിച്ചവരുടെ എണ്ണം ആറായി.

കീം പരീക്ഷ എഴുതിയ പൂന്തുറ സ്വദേശിയായ വിദ്യാർഥിക്കു രാവിലെ കോവി‍ഡ് സ്ഥിരീകരിച്ചിരുന്നു. വലിയതുറ സെന്റ് ആന്റണീസ് സ്കൂളിലാണു വിദ്യാർഥി പരീക്ഷ എഴുതിയത്. തിരുവനന്തപുരത്ത് കീം പരീക്ഷയെഴുതിയ അഞ്ചൽ സ്വദേശിനിക്കും കോവിഡ് സ്ഥിരീകരിച്ചു. കൈമനം മന്നം മെമ്മോറിയൽ സ്കൂളിലാണ് വിദ്യാർഥിനി പരീക്ഷ എഴുതിയത്.

കുട്ടിയുടെ പിതാവിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ചയാണ് ഇവർ പോസിറ്റീവ് ആണെന്ന് വ്യക്തമായത്. വിളക്കുടി ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലാണ് കുട്ടിയും പിതാവും. അതേസമയം, എൻട്രൻസ് പരീക്ഷയ്ക്കു പോയിരുന്നതായി കുട്ടി ആരോഗ്യ പ്രവർത്തകരോടു പറഞ്ഞിരുന്നെങ്കിലും ഈ വിവരം അവർ മറച്ചുവച്ചിരിക്കുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഹാൾ ടിക്കറ്റ് അയച്ചുകൊടുക്കാൻ ആവശ്യപ്പെട്ടത് അനുസരിച്ച് കുട്ടി അയച്ചു കൊടുത്തിരുന്നു.

ഇന്നലെ തിരുവനന്തപുരത്തും കോഴിക്കോടുമായി പരീക്ഷയെഴുതിയ മൂന്ന് വിദ്യാര്‍ഥികൾക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Follow us on pathram online

pathram desk 2:
Related Post
Leave a Comment