എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷ എഴുതിയ ഒരു വിദ്യാർത്ഥിക്ക് കൂടി കൊവിഡ്

എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷ എഴുതിയ ഒരു വിദ്യാർത്ഥിക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സമൂഹ വ്യാപനം സ്ഥിരീകരിച്ച പുല്ലുവിള സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. വഞ്ചിയൂരിലെ പരീക്ഷ കേന്ദ്രത്തിലാണ് വിദ്യാർത്ഥി പരീക്ഷ എഴുതിയത്. ഇതോടെ പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥികളിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം നാലായി.

ഇന്നും ഇന്നലെയുമായി മൂന്ന് വിദ്യാർത്ഥികൾക്കും ഒരു രക്ഷിതാവിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ച വിദ്യാർത്ഥികൾക്കൊപ്പം പരീക്ഷ എഴുതിയ വിദ്യാർത്ഥികളെയും ഇൻവിജിലേറ്റമാരെയും നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിനു പുറമേ ഈ വിദ്യാർത്ഥികളുടെ കൂടെ പരീക്ഷഴുതിയവരുടെ പട്ടിക പരീക്ഷ കമ്മീഷണർ ആരോഗ്യ വകുപ്പിന് കൈമാറിയിട്ടുണ്ട്.

പ്രവേശന പരീക്ഷ എഴുതാൻ എത്തിയ വിദ്യാർത്ഥികളും രക്ഷിതാക്കളും നിലവിലെ സ്ഥിതി കണക്കിലെടുക്കാതെ തിക്കും തിരക്കും കൂട്ടിയത് വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. മാത്രമല്ല, വരും ദിവസങ്ങളിൽ കൂടുതൽ കൊവിഡ് പോസിറ്റീവ് കോസുകൾ പരീക്ഷ എഴുതാൻ എത്തിയ കുട്ടികളിൽ നിന്ന് ഉണ്ടായേക്കാമെന്നാണ് ആരോഗ്യ വകുപ്പ് ആശങ്കപ്പെടുന്നത്.

pathram desk 1:
Related Post
Leave a Comment