ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നാളെ മുതല്‍ ഭക്തരെ പ്രവേശിപ്പിക്കും

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നാളെ മുതല്‍ ഭക്തരെ നിയന്ത്രണങ്ങളോടെ പ്രവേശിപ്പിക്കാന്‍ തീരുമാനം. നാലമ്പലത്തില്‍നിന്ന് ഭക്തര്‍ക്ക് തൊഴാന്‍ അവസരമൊരുക്കും. ശ്രീകോവിലിന് സമീപം പ്രവേശനമില്ല. വഴിപാട് നടത്താം. വഴിപാട് ശ്രീകോവിലിന് പുറത്ത് പ്രത്യേക സ്ഥലത്ത് നല്‍കാനാണ് തീരുമാനം.

അതേസമയം കോവിഡ് രോഗബാധ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് നാല് പേര്‍ മരിച്ചു.
ഇതോടെ സംസ്ഥാനത്ത് ആകെ മരണം 49 ആയി. ഇന്ന് കാസർഗോഡ്, കോഴിക്കോട് ജില്ലകളിലാണ് കോവിഡ് മരണം ഇന്നലെ മരിച്ച കൊല്ലം സ്വദേശിക്കും മരണം കോവിഡ് ബാധ കാരണമാണെന്ന് കണ്ടെത്തി. ഇന്നു മരിച്ചത് കാർസർഗോഡ് അണങ്കൂർ സ്വദേശിയായ ഹൈറുന്നിസ (48) ആണ് മരിച്ചത് ന്യൂമോണിയയെ തുടർന്ന് പരിയാരം മെഡിക്കൽ കോളജിൽ വെന്റിലേറ്ററിൽ ആയിരുന്നു ഇവർ പുലർച്ച 4.30 ഓടെയാണ് മരണം സംഭവിച്ചത്. ഇവരുടെ രോഗം ഉറവിടം വ്യക്തമല്ല . അതേസമയം കാസർഗോഡ് ജില്ലയിലെ രണ്ടാമത്തെ കോവിഡ് മരണമാണ് ഹൈറുന്നിസയുടേത് രണ്ടു ദിവസം മുൻപാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്.

കണ്ണൂർ തൃപ്പങ്ങോട്ടൂർ സ്വദേശി സദാനന്ദൻ (60) ആണ് മരിച്ചത്. ദ്രുത പരിശോധനയിൽ ആണ് രോഗം സ്ഥിരീകരിച്ചത്. കൂടുതൽ പരിശോധനയ്ക്കായി സ്രവം അയച്ചു. അർബുദ രോഗിയാണ് ഇദ്ദേഹം.

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന കോഴിക്കോട് കല്ലായി സ്വദേശിയായ കോയ (57) ആണ് മരിച്ചത് ഇന്ന് പുലർച്ച 5.30 ആണ് മരണം സംഭവിച്ചത് രണ്ടാമത്തെയാൾ കോവിഡ് ക്ഷേണങ്ങൾ ഉണ്ടായിരുന്നില്ല . ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു ആന്റജിൻ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചത്.

കൊല്ലം കരുനാഗപ്പള്ളി കുലശേഖരപുര സ്വദേശിനി റഹിയാനത്ത് (55) ആണ് ഇന്നലെ മരിച്ചത്. ഇന്നലെ രാവിലെ വീട്ടിൽ കുഴഞ്ഞു വീണ് മരണ കാരണം. സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

pathram:
Leave a Comment