സമ്പര്‍ക്ക രോഗബാധയില്‍ പിടിവിട്ട് കേരളം; പാളിയത് എവിടെ..?

ലോകമെമ്പാടും കൊറോണ വൈറസ് താണ്ഡവമാടുമ്പോഴും കേരളം മഹാമാരിക്കു മുന്നിൽ തലയുയർത്തി നിന്ന കാഴ്ചയായിരുന്നു ഈ മാസം തുടക്കം വരെ. കേരള മോഡലിനെ എല്ലാവരും പുകഴ്ത്തി. കേരളത്തിന്റെ കോവിഡ് പ്രതിരോധം മാതൃകയാക്കണമെന്ന് ലോകാരോഗ്യ സംഘടന വരെ പാടിപ്പുകഴ്ത്തി. കേരളത്തിന്റെ ആരോഗ്യരംഗത്തെ ലോകനെറുകയിലെത്തിച്ച് മന്ത്രി കെ.കെ.ശൈലജയ്ക്കു ഐക്യരാഷ്ട്രസഭയുടെ വെബിനാറിലും ക്ഷണം ലഭിച്ചു. ലോകം മുഴുവനും വാഴ്ത്തിപ്പാടിയ കേരളത്തിന് അടുത്തിടെ എന്തുപറ്റിയെന്നാണ് എല്ലാവരും ചിന്തിക്കുന്നത്.

ഒരു മാസത്തിനിടെയാണ് കേരളത്തിലെ കോവിഡ് രോഗികളിൽ അനിയന്ത്രിതമായ വർധന പ്രകടമാകുന്നത്. പലപ്പോഴും രോഗം സ്ഥിരീകരിച്ച രോഗികളുടെ എണ്ണം ഇരട്ടയക്കം കടന്നിരുന്നില്ല. ഈ കണക്ക് പ്രതിദിനം 800 കടക്കുമ്പോൾ കേരളത്തിന്റെ പ്രതിരോധത്തിന് എവിടെയാണ് പിഴച്ചത്. മാർച്ച് 23ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിക്കുമ്പോൾ 91 സജീവ കോവിഡ് രോഗികൾ മാത്രമാണ് കേരളത്തിൽ ഉണ്ടായിരുന്നത്. ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നവർ 28 പേരും. ജൂലൈ 21 വൈകിട്ടുള്ള കോവിഡ് അവലോകന കണക്കു പരിശോധിക്കുമ്പോൾ 8,056 പേരാണ് കോവിഡ് ബാധിച്ചു ചികിൽസയിൽ കഴിയുന്നത്. ജൂലൈ 21 ന് മാത്രം രോഗം സ്ഥിരീകരിച്ചത് 720 പേർക്കും.

കോവിഡ് കണക്കിലെ കളി മുറുകുമ്പോൾ സമ്പർക്ക രോഗികളുടെ എണ്ണത്തിലും വിശ്വസിക്കാനാവാത്ത വർധനയുണ്ടാകുന്നു. മേയ് 24ന് സംസ്ഥാനമൊട്ടാകെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ അഞ്ചുപേർക്കു മാത്രമാണ് സമ്പർക്കത്തിലൂടെ രോഗബാധ കണ്ടെത്തിയിരുന്നത്. ഈ മാസം ഒന്നിന് 16 പേർക്കു മാത്രമായിരുന്നു സമ്പർക്കത്തിലൂടെ രോഗം പകർന്നത്. എന്നാൽ ജൂലൈ 21 ലെ കണക്കുകൾ പ്രകാരമുള്ള 720 പ്രതിദിന രോഗികളിൽ 583 പേർക്കും രോഗബാധ സമ്പർക്കത്തിലൂടെയാണ്.

ഇടക്കാലംകൊണ്ട് സമ്പർക്ക രോഗികൾ ഇത്രയധികം വർധിക്കാനുള്ള കാരണമെന്തെന്ന് വ്യക്തമാക്കാൻ സർക്കാർ ഇതുവരെ തയാറായിട്ടില്ല. എന്നാൽ തിരുവനന്തപുരത്ത് പൂന്തുറയിലും പുല്ലുവിളയിലും സമൂഹവ്യാപനം നടന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ തുറന്നു സമ്മതിച്ചു. ഇതിനും ദിവസങ്ങൾക്കു മുൻപുതന്നെ കേരളത്തിൽ സമൂഹവ്യാപനമുണ്ടെന്ന ഐഎംഎ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ അത് അംഗീകരിക്കാൻ സർക്കാർ തയാറായിരുന്നില്ല.

അതേസമയം കോവിഡ് മരണത്തിലും വര്‍ധനവുണ്ടായിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് ആകെ മരണം 49 ആയി. ഇന്ന് കാസർഗോഡ്, കോഴിക്കോട് ജില്ലകളിലാണ് കോവിഡ് മരണം ഇന്നലെ മരിച്ച കൊല്ലം സ്വദേശിക്കും മരണം കോവിഡ് ബാധ കാരണമാണെന്ന് കണ്ടെത്തി. ഇന്നു മരിച്ചത് കാർസർഗോഡ് അണങ്കൂർ സ്വദേശിയായ ഹൈറുന്നിസ (48) ആണ് മരിച്ചത് ന്യൂമോണിയയെ തുടർന്ന് പരിയാരം മെഡിക്കൽ കോളജിൽ വെന്റിലേറ്ററിൽ ആയിരുന്നു ഇവർ പുലർച്ച 4.30 ഓടെയാണ് മരണം സംഭവിച്ചത്. ഇവരുടെ രോഗം ഉറവിടം വ്യക്തമല്ല . അതേസമയം കാസർഗോഡ് ജില്ലയിലെ രണ്ടാമത്തെ കോവിഡ് മരണമാണ് ഹൈറുന്നിസയുടേത് രണ്ടു ദിവസം മുൻപാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്.

കണ്ണൂർ തൃപ്പങ്ങോട്ടൂർ സ്വദേശി സദാനന്ദൻ (60) ആണ് മരിച്ചത്. ദ്രുത പരിശോധനയിൽ ആണ് രോഗം സ്ഥിരീകരിച്ചത്. കൂടുതൽ പരിശോധനയ്ക്കായി സ്രവം അയച്ചു. അർബുദ രോഗിയാണ് ഇദ്ദേഹം.

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന കോഴിക്കോട് കല്ലായി സ്വദേശിയായ കോയ (57) ആണ് മരിച്ചത് ഇന്ന് പുലർച്ച 5.30 ആണ് മരണം സംഭവിച്ചത് രണ്ടാമത്തെയാൾ കോവിഡ് ക്ഷേണങ്ങൾ ഉണ്ടായിരുന്നില്ല . ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു ആന്റജിൻ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചത്.

കൊല്ലം കരുനാഗപ്പള്ളി കുലശേഖരപുര സ്വദേശിനി റഹിയാനത്ത് (55) ആണ് ഇന്നലെ മരിച്ചത്. ഇന്നലെ രാവിലെ വീട്ടിൽ കുഴഞ്ഞു വീണ് മരണ കാരണം. സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

FOLLOW US: pathram online

pathram:
Related Post
Leave a Comment