രാജ്യത്ത് കോവിഡ് ബാധിതര്‍ 12 ലക്ഷത്തിലേക്ക്…

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ട് ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 648 പേര്‍ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചു. ഇന്ത്യയിലെ രോഗമുക്തി നിരക്ക് 63.1 ശതമാനമായതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

37,724 പേര്‍ക്ക് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 11,92,915 ആയി. കോവിഡ് ബാധിച്ച് ഇന്ത്യയില്‍ മരിച്ചവരുടെ ആകെ എണ്ണം 28,732 ആയി.

നിലവില്‍ രാജ്യത്ത് 4,11,133 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 7,53,050 പേര്‍ രോഗമുക്തി നേടി. ചൊവ്വാഴ്ച മാത്രം രാജ്യത്ത് 3,43,243 സാമ്പിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ പ്രസ്താവനയില്‍ അറിയിച്ചു.

ജൂലായ് 21 വരെ 1,47,24, 546 സാമ്പിളുകള്‍ പരിശോധിച്ചതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

FOLLOW US: pathram online

pathram:
Related Post
Leave a Comment