റോഷന്‍ ബഷീര്‍ വിവാഹിതനാകുന്നു: വധു മമ്മൂട്ടിയുടെ ബന്ധു

ദൃശ്യം സിനിമയിലൂടെ ശ്രദ്ധേയനായ നടന്‍ റോഷന്‍ ബഷീര്‍ വിവാഹിതനാകുന്നു. സാമൂഹ്യമാധ്യമത്തിലൂടെ റോഷന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ഫര്‍സാനയാണ് വധു. മമ്മൂട്ടിയുടെ ബന്ധു കൂടിയാണ് ഫര്‍സാന. നടന്‍ കലന്തന്‍ ബഷീറിന്റെ മകനായ റോഷന്‍ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പ്ലസ് ടു എന്ന സിനിമയിലൂടെ വെള്ളിത്തിരിയിലെത്തിയ റോഷന്‍ ബഷീര. ദൃശ്യത്തിന്റെ റീമേക്കുകളിലും റോഷന്‍ ബഷീര്‍ വേഷമിട്ടിട്ടുണ്ട്. തെലുങ്കിലും തമിഴിലും ദൃശ്യത്തില്‍ അഭിനയിച്ച റോഷന്‍ ബഷീര്‍ വിജയ്‍യുടെ ഭൈരവ് എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

pathram desk 1:
Related Post
Leave a Comment