സമ്പർക്കം: മലപ്പുറം ജില്ലയില്‍ കനത്ത ജാഗ്രത

മലപ്പുറം: ജില്ലയില്‍ കനത്ത ജാഗ്രത. സമ്പര്‍ക്കത്തിലൂടെ രോഗം പടരുന്ന സാഹചര്യത്തില്‍ കൊണ്ടോട്ടിയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. മലപ്പുറം ജില്ലയില്‍ ഇന്ന് 61 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 29 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 18 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ശേഷിക്കുന്ന 29 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

അതേസമയം, പുതുതായി 51 പേര്‍ രോഗമുക്തി നേടി. മത്സ്യത്തൊഴിലാളികള്‍, നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ ഡ്രൈവര്‍ എന്നിവര്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. അതേസമയം, സമ്പര്‍ക്കത്തിലൂടെ രോഗം പടരുന്ന സാഹചര്യത്തില്‍ കൊണ്ടോട്ടിയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.

pathram desk 1:
Related Post
Leave a Comment